ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന് നടത്തപ്പെടുന്നു. വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്
Day: October 27, 2024
ബഹുമതി
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി പ്രഖ്യാപിച്ചതിൽ, തൃശ്ശൂർ ജില്ലയിൽ മികച്ച കേസുകൾ കണ്ടെടുത്തതിന് ഡിറ്റക്ടീവ് എക്സലൻസ് ബഹുമതി ലഭിച്ച കാട്ടിലപൂവം സെന്റ് മേരീസ് ഇടവക അംഗം കോതകുളം സജീവ്. വാർത്ത : ബിജു മെഴുവേലി
എക്യൂമെനിക്കൽ കോൺക്ലേവ്
കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യാ ആശ്രമത്തിൽ “എക്യൂമിനിക്കൽ കോൺ ക്ലെവ്” നടത്തപ്പെട്ടു.കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യാ ആശ്രമത്തിൽ ഇതര സഭാ വൈദീകരുടെയും അത്മായരുടെയും കൂട്ടായ്മ ലക്ഷ്യം വച്ചുകൊണ്ട് എക്യൂമെനിക്കൽ മീറ്റിംഗ് നടത്തി. വർഷങ്ങളോളം തടാകം ആശ്രമത്തിൽ നടന്നുകൊണ്ടിരുന്ന എക്യൂമെനിക്കൽ ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള തുടക്കമായിരുന്നു ഈ മീറ്റിംഗ്. തടാകം ആശ്രമം വിസിറ്റിർ ബിഷപ്പ് അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉത്ഘാടന കർമ്മം നിർവഹിച്ചു. അട്ടപ്പാടി മിഷൻ ഡയറക്ടർ എം ഡി യുഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പ, ആശ്രമം ആചാര്യ ഫാ. മഹേഷ് പോൾ മറ്റു സി. സ്. ഐ, മാർത്തോമ സഭാ വൈദീകരും അത്മായരും മീറ്റിംഗിൽ പങ്കെടുത്തു. വാർത്ത : മിനി ജോൺസൻ
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മാന്നാര്‍: സംഗീതത്തിന്റെ വിശുദ്ധി ആത്മീയതയെ ശക്തിപ്പെടുത്തുമെന്ന് സെറാംപൂര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. സഖറിയാസ് മാര്‍ അപ്രേം പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് സെമിനാരിശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില മലങ്കര ഗായക സംഘം സംഗമം ‘സ്മര്‍ ശുബ്‌ഹോ 24’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ.ഡോ ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംഗീതം പകരുന്ന ആത്മീയ ദര്‍ശനം ദൈവത്തോടുള്ള ബന്ധം ആഴമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റ് പറഞ്ഞു. പരുമല പെരുന്നാള്‍ ഗായക സംഘം സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജാതിഭേദമെന്യേ ഏവരെയും ഒന്നിപ്പിച്ചു നിര്‍ത്തുവാന്‍ കഴിയുന്ന ദൈവിക കലയാണ് സംഗീതമെന്നും അദ്ദേഹം പറഞ്ഞു. സുറിയാനി സംഗീതത്തില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക്…
പരുമല പെരുന്നാളിന് കൊടിയേറി
പരുമല : പ്രാര്‍ത്ഥനയുടെ ആത്മീയ കീര്‍ത്തന പശ്ചാത്തലത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരുമല പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയില്‍നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപത്തെത്തി. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. രണ്ടും മൂന്നും കൊടിമരത്തില്‍ യഥാക്രമം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് എന്നിവര്‍ കൊടിയുയര്‍ത്തി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്,സഖറിയാ മാര്‍ സേവേറിയോസ്,എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, നിരണം ഭദ്രാസന…