കലഞ്ഞൂർ സെന്റ് ജോർജ് ഇടവകയിൽ കലഞ്ഞൂർ, മുണ്ടക്കൽ, ശ്രീ. ജേക്കബ് വർഗീസ്ഇന്റെയും ശ്രീമതി. ഷേർലി ജേക്കബിന്റെയും മകൾ. മിന്റു ആൻ ജേക്കബ്,SRM യൂണിവേഴ്സിറ്റി 2024 – MPT (master in physiotherapy) ഒന്നാം റാങ്ക് കരസ്തമാക്കി. വാർത്ത : നിമ്മി എലിസബേത്ത് മാത്യു
Day: October 25, 2024
ജെ.ഇലഞ്ഞി അവാർഡ് സഖറിയ പെരുമ്പടവത്തിന്
ഇലഞ്ഞി: ജെ.ഇലഞ്ഞി ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യ അവാർഡിന് (ഇരുപതിനായിരം രൂപയും ശില്പവും) സാഹിത്യകാരനും ഗവേഷകനും പ്രസാധകനുമായ സഖറിയ പെരുമ്പടവത്തിന്റെ മനമെഴുത്ത് എന്ന കൃതി അർഹമായി. പുരസ്കാര സമർപ്പണം നവംബർ 17ന് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ബെനീഞ്ഞ ലൈബ്രറി ഹാളിൽ വച്ച് നടക്കും. ചെയർമാൻ പ്രൊഫ. ഡോക്ടർ വി. എം. മാത്യു അറിയിച്ചു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
ഇടവക വാർത്തകൾ
കേളകം – പരുമല പദയാത്ര സംഘത്തെ മലബാർ ഭദ്രാസനത്തിലെ മൈക്കാവ് പള്ളിയിൽ വെച്ച് മലബാർ ഭദ്രാസന അധിപൻ അഭിവന്ദ്യ പക്കോമിയോസ് തിരുമേനി അഭിസംബോധന ചെയ്ത് ആശംസകൾ അറിയിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭ നടത്തിയ മാർത്തോമൻ പൈതൃക കലാ – സാഹിത്യ – വൈജ്ഞാനിക മത്സരങ്ങളിൽ ഇംഗ്ലീഷ് ഉപന്യാസത്തിൽ തുമ്പമൺ ഭദ്രാസനത്തിലെ കിഴവള്ളൂർ സെന്റ് പീറ്റേർസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗം ചരുവിൽ കിഴക്കേതിൽ പരേതനായ സി.എസ്. റെജുവിന്റെ മകൻ ആൽവിൻ റെജുവിന് രണ്ടാം സ്ഥാനം ലഭിച്ചു. പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു.അഭിവന്ദ്യ ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്ത, വൈദീക ട്രസ്റ്റി റവ.ഫാ. തോമസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർഗ്ഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ സമീപം വാർത്ത : ജേക്കബ് കൊച്ചുമ്മൻ, ബിജു മെഴുവേലി, ഫാ. ജേക്കബ്…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
അഖില മലങ്കര പ്രാർത്ഥനാ യോഗം കൊല്ലം മെത്രാസനം പുത്തൂർ ഗ്രൂപ്പ് ധ്യാന യോഗവും മദ്ധ്യസ്ഥ പ്രാർത്ഥനയും കുളക്കട സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്നു. കൊല്ലം മെത്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. മെത്രാസന വൈസ് പ്രസിഡൻറ് ഫാ. എബ്രഹാം എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. അഡ്വ. ജോൺകുട്ടി ധ്യാനം നയിച്ചു. നവാഭിഷിക്തരായ കോറെപ്പിസ്കോപ്പാമാരായ ഫാ. ജോൺ ചാക്കോ, ഫാ. രാജു തോമസ്, ഫാ. അഡ്വ. പി. ഒ തോമസ് പണിക്കർ, ഫാ. ബാബു ജോർജ്ജ്, ഫാ. നെൽസൺ ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് ടി. ജോൺ സഭാ മാനേജിംഗ് കമ്മറ്റിയംഗം ജോൺ സി. ഡാനിയേൽ, മെത്രാസന സെക്രട്ടറി പുന്നൂസ് എബ്രഹാം, ജോയിൻ്റ് സെക്രട്ടറി റജി ജോർജ്, മേഖല സെക്രട്ടറി എം. ജി വിൽസൺ, പി.ഡി…
ഭവനത്തിൻ്റെ കൂദാശാ കർമ്മം
ദുബൈ ജബൽ അലൈ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സഹകരണത്താൽ പന്നൂർ സെൻ്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ഒരംഗത്തിന് നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ കൂദാശാ കർമ്മം ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ കൂദാശ ചെയ്തു. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്