എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ നീതിപൂർവ്വവും,നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം കുടുംബം നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൂർണ്ണ പിന്തുണ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്‌ക്ക് വേണ്ടി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ ഭവനത്തിൽ എത്തി കുടുംബാംഗങ്ങളെ അറിയിച്ചു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
Day: October 22, 2024
ഇടവക വാർത്തകൾ
മാർ ബസേലിയോസ് ശക്രള്ളാ മഫ്രിയാനായുടെ 260 മത് ഓർമ്മ സുറിയാനി സഭയിൽ നിന്നും മലങ്കരയിൽ എത്തി പതിമൂന്ന് വർഷക്കാലം തന്റെ അജപാലന ശുശ്രൂഷ നടത്തിയ മാർ ബസേലിയോസ് ശക്രള്ളാ മലങ്കരസഭാമക്കളിൽ വിശ്വാസ ദീപ്തി പരത്തിയ പിതാവായിരുന്നു. വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയായി മലങ്കരയെ ഭരിച്ച മാർത്തോമാ അഞ്ചാമന്റെ ക്ഷണപ്രകാരം 1751 മേടം 24ന് ആണ് ഒരു ഡച്ചു കപ്പലിൽ കേരളത്തിൽ എത്തുന്നത്. മാർത്തോമാ മെത്രാന്മാരുടെ പരമ്പരാഗത ആസ്ഥാനം ആയിരുന്ന കണ്ടനാട് മർത്തമറിയം പള്ളിയിൽ ദീർഘകാലം താമസിച്ചു. പ്രസിദ്ധമായ കൂനൻ കുരിശ് സത്യത്തിന് വേദിയായ മട്ടാഞ്ചേരിയിൽ, വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിന്മേൽ പരിശുദ്ധന്റെ നാമത്തിൽ തന്നെ പഴയ സുറിയാനി പള്ളി സ്ഥാപിച്ചു. 1764 തുലാം ഒൻപതിന് മട്ടാഞ്ചേരി പഴയ സുറിയാനി പള്ളിയിൽ വച്ച് കാലം ചെയ്തു. പ്രസിദ്ധമായ കണ്ടനാട് മർത്തമറിയം പള്ളിയിൽ കബറടക്കപ്പെട്ടു. ഓർമ്മ ആചരിക്കപ്പെടുന്ന ദേവാലയങ്ങൾ: ⛪കണ്ടനാട്…
അവാർഡ് / നേട്ടം
കോയമ്പത്തൂർ കർപ്പഗം യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡിഡോ. ജിജോ വർഗീസ് നേടിചീരഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവും O. S. S. A. E വാകത്താനം ഡിസ്ട്രിക്ട് സെക്രട്ടറിയും ആണ്. ഇപ്പോൾ സെയിന്റ് ഗിറ്റ്സ് കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. മുണ്ടപ്ലാമൂട്ടിൽ എം.എസ്.വർഗീസിന്റെയും സൂസൻ വർഗീസിന്റെയും മകനാണ്. ഭാര്യ റിനു ജിജോ സെയിന്റ് ഗിറ്റ്സ് കോളജ് ഓഫ് എഞ്ചിനീയറിങ്ങ് അദ്ധ്യാപികയാണ്. എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ശ്രീമതി.മഞ്ജു ജോണിന് ഡോക്ടറേറ്റ് ലഭിച്ചു.കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമാണ് . കൊടുമൺ ഐക്കാട് തുണ്ടുപറമ്പിൽ പുത്തൻവീട് അമ്മിണി ജോണിന്റെയും പരേതനായ ടി.എസ്. ജോണിന്റെയും മകളും, കൈപ്പട്ടൂർ ചുമലേത്ത് ജോൺ സി.ജോയിയുടെ (സീനിയർ സൂപ്രണ്ട്,മൃഗസംരക്ഷണ വകുപ്പ് IAH & V B, പാലോട് )ഭാര്യയുമാണ്.…
നിര്യാതനായി
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഫാ.വള്ളിക്കാട്ടിൽ ജോൺ നിര്യാതനായി. സംസ്കാരം പിന്നീട്. കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങൾ 22 10 24 ചൊവ്വ 23 10 24 ബുധൻ 6 30 A.M അഞ്ചാം ശുശ്രൂഷ7 A.M ഭവനത്തിൽ നിന്ന് ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി സുഖതയിലേക്ക് എടുക്കുന്നു. 8 A.M ആറാം ശുശ്രൂഷ9 30. A.M ഏഴാം ശുശ്രൂഷ 10 A.M ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിലേക്ക് യാത്ര തിരിക്കുന്നു. 11 A.M എട്ടാം ശുശ്രൂഷ12 A.M സമാപന ശുശ്രൂഷ ഫാ. ഡോ. റെജി അലക്സാണ്ടർ,(വൈദിക സംഘം സെക്രട്ടറി) വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഞ്ചൽ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയ പള്ളിയിൽ വച്ച് യുവജന സംഗമം നടത്തപ്പെട്ടു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.അഞ്ചൽ മണ്ഡലം ഓർഗനൈസർ ശ്രീ. ഷിനോ ഷാജി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഫാ. മാത്യു തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഗീവർഗീസ് പള്ളിവാതുക്കൽ അച്ചൻ ഉദ്ഘാടനം നിർവഹിച്ചു.ശേഷം തുമ്പമൺ ഭദ്രാസന അംഗം ശ്രീ. ജസ്റ്റിൻ പി ജെയിംസ് (motivational speaker, trainer) ക്ലാസ്സ് നയിച്ചു.അഞ്ചൽ മണ്ഡലം വനിത പ്രതിനിധി കുമാരി. നേഹ അഭിലാഷ് നന്ദി പറയുകയും, യോഗം അവസാനിക്കുകയും ചെയ്തു. യോഗത്തിൽ പുതുതായി അഞ്ചൽ മണ്ഡലം യുവജനപ്രസ്ഥാനം പുരുഷപ്രതിനിധി ആയി സുബിൻ സാബു (ആലഞ്ചേരി സെന്റ് മേരീസ് ഇടവക) വനിതപ്രതിനിധി ആയി അൻസു അനി (മണ്ണൂർ മർത്തശ്മൂനി ഇടവക ) എന്നിവരെ തിരഞ്ഞെടുത്തു.…