വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
Day: October 20, 2024
മാർ സെരാഫിo സന്ദർശിച്ചു
മലങ്കര ഓർത്തഡോൿസ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലിത്ത അഭി. എബ്രഹാം മാർ സറാഫിo തിരുമേനിയും ഭദ്രാസന സെക്രട്ടറി വന്ദ്യ. കെ. ജി. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പയും കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ ADM നവീൻ ബാബുവിന്റെ സ്വദേശമായ മലയാലപ്പുഴയിലെ ഭവനത്തിൽ സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നിരണം ഭദ്രാസനത്തിനു കീഴിലുള്ള കല്ലുപ്പാറ ഡിസ്ട്രിക്ടിന്റെ സമ്മേളനം 2024 ഒക്ടോബർ മാസം 20ാം തീയതി പുറമറ്റം സെന്റ് മേരിസ് ഊർശ്ലേം ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേദിവസം ക്ലാസ് നയിക്കുന്നത് കേരള സ്റ്റാർട്പ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ അഭിജിത് . വയനാട് പ്രകൃതി ദുരിതബാധിതർക്കായി പരിശുദ്ധ സഭയുടെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് കുന്നകുരുടി സെന്റ് ജോർജ് കത്തീഡ്രൽ യുവജന വിദ്യാർഥി പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ സമാഹരിച്ച് ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ (165000) കത്തീഡ്രൽ വികാരി ഫാ.ബോബി വർഗീസ്, സഹപട്ടക്കാരായ ഫാ.ജെയ്സ് , ഫാ.ബിനിൽ, സാന്നിധ്യത്തിൽ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക് കൈമാറി… വെല്ലൂർ സ്നേഹ ഭവന്റെ ഫെയ്സ്-2 വിന്റെ സ്ഥലം സന്ദർശിച്ച് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി, നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. തുമ്പമൺ ഭദ്രാസന കോന്നി ഡിസ്ട്രിക്ട് മർത്തമറിയം വനിതാ…
ഇടവക വാർത്തകൾ
St Marys Indian Orthodox Church,Lucan , Dublin Marian Festivity 2024 – Raffle Ticket Launching Ceremony. The ticket launching ceremony was graced by H.G. Abraham Mar Stephanos Metropolitan of UK, Europe and Africa Dioceses. തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരി. പരുമല തിരുമേനിയുടെ 122-ാം ഓർമ്മപ്പെരുന്നാളിന് 2024 ഒക്ടോബർ 27ന് കൊടിയേറും, ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.ഏബ്രഹാം മാർ സെറാഫിം തിരുമേനി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. പെരുന്നാളിലെ പ്രധാനപ്പെട്ട ഒന്നാം ദിവസമായ നവംബർ 3ന് വൈകിട്ട് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് ഇടവകയുടെ വിവിധ ചാപ്പുകളിൽ നിന്നും കുരിശടികളിൽ നിന്നും പരിശുദ്ധൻ്റെ തിരുശേഷിപ്പ് പളളികൊള്ളുന്ന ഭദ്രാസന ദേവാലയത്തിലേക്ക് ഭക്തിനിർഭരമായ റാസ നടത്തപ്പെടും, തുടർന്ന് റാസകൾ സംയുക്തമായി വലിയ കുരിശങ്കലെത്തി ധൂപപ്രാർത്ഥന,…
സുവർണ്ണ ജൂബിലി ദീപശിഖാപ്രയാണം ഇന്ന്
വാർത്ത : ബിജു മെഴുവേലി
നിര്യാതനായി
നിരണം: ബി എസ് എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ നിരണം മട്ടയ്ക്കൽ കാരിക്കോട്ട് ബർസ്ലീബി കെ. ദാനിയേൽ (കുഞ്ഞ് 80) നിര്യാതനായി. നിരണം വലിയപള്ളി ട്രസ്റ്റി, ചങ്ങനാശേരി NFPTE പ്രസിഡൻ്റ്, കടപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗം, എംജിഎം സൺഡേ സ്കൂൾ വൈസ് പ്രസിഡന്റ്, സിപിഐ കടപ്ര ലോക്കൽ കമ്മറ്റി അംഗം, വൈ എം സി എ ട്രഷറർ, മട്ടക്കൽ കുടുംബയോഗ വൈസ് പ്രസിഡന്റ്, സെക്രട്ടറി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: തെള്ളിയൂർ പാറക്കടവിൽ സൂസൻ ദാനിയേൽ (റിട്ടേർഡ് ഹെഡ്മിസ്ട്രസ്) മക്കൾ:കെ.ബി ദാനിയേൽ (ജോജി )കെ.ബി.മാത്യൂസ്, (സ്ലീബ)അനു ബിജു. മരുമക്കൾ:നിനിത, ബിജു, ജെനി. ക്രമീകരണംഭൗതികശരീരം തിങ്കളാഴ്ച്ച (21.10. 2024) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച (22.10. 2024) ഉച്ചക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2.00 മണിക്ക് മട്ടയ്ക്കൽ…