ഇടവക വാർത്തകൾ

റാന്നി ബഥനി ആശ്രമത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മലങ്കര സഭയുടെ ധ്യാന ഗുരുവും, കോട്ടയം ഭദ്രാസന സഹായ എപ്പിസ്കോപ്പയുമായിരുന്ന ഭാഗ്യസ്മരനാര്ഹനായ യൂഹാനോൻ മാർ അത്താനാസിയോസ് എപ്പിസ്കോപ്പയുടെ 44-ാം ദുഃഖറോനോ വി.സഭ നാളെ ( ഒക്ടോബർ 12) ഭക്തി ആദരവോടെ കൊണ്ടാടുന്നു.. വാർത്ത : ജേക്കബ് കൊച്ചുമ്മൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്

നേട്ടം

മാർത്തോമ്മൻ പൈതൃക സംഗമത്തോടനുബന്ധിച്ച് നടന്ന അഖില മലങ്കര മാർത്തോമ്മൻ പൈതൃകഗവേഷണ പ്രബന്ധ രചനാ മത്സരത്തിൽ Out standing Grade കരസ്ഥമാക്കി ഒന്നാം സ്ഥാനത്തിന് (25000 രൂപയുടെ Cash Prize) അർഹനായ മണലേൽ ഫാ.ടിജോ കുറിയാക്കോസ് അഭിനന്ദനങ്ങൾ, വടക്കൻമണ്ണൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവും അങ്കമാലി ഭദ്രാസന പ്രാർത്ഥനാ യോഗം വൈസ് പ്രസിഡണ്ടും ജോസ് ഗിരി സെൻ്റ് മേരീസ് ഓർത്തഡോസ് പള്ളി / മഴുവന്നൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളികളുടെ വികാരിയും ഗ്രന്ഥകാരനുമാണ് . കോട്ടയം പഴയ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ.ഡോ.ജേക്കബ് കുര്യനായിരുന്നു ഗവേഷണ മാർഗദർശി. മാർത്തോമ്മൻ പൈതൃക സംഗമത്തോടനുബന്ധിച്ച് നടന്ന അഖില മലങ്കര മാർത്തോമ്മൻ പൈതൃകഗവേഷണ പ്രബന്ധ രചനാ മത്സരത്തിൽ Special Prize for Excellence കരസ്ഥമാക്കിയ ശ്രീമതി ആനി ജോർജിന് അഭിനന്ദനങ്ങൾ . നിരണം ഭദ്രാസനത്തിലെ തിരുവല്ല പാലിയേക്കര സെൻ്റ് ഓർത്തഡോക്സ്…

നിര്യാതനായി

ഹരിപ്പാട് :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെയും ഇനോയി ഷാജന്റെയും മകൻ സുബിൻ ഷാജൻ (26) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3 മണിക്ക് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ്‌ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി സെ.മാത്യൂസ് ഇടവകാഗവും., നോർത്ത് – ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ മുഞ്ഞാനാട്ട് റവ.ഫാ ഡോ.ദാനിയേൽ തോമസ്(തോമസുകുട്ടി) കാനഡയിൽ വച്ച് നിര്യാതനായി. സംസ്കാരം പിന്നീട്. കോലഞ്ചേരി സ്വദേശി ശോശാമ്മയാണ് സഹധർമ്മിണി.തുമ്പമൺ ഭദ്രാസന മുൻ സൺഡേ സ്കൂൾ ഡയറക്ടർ കോഴഞ്ചേരി മുഞ്ഞാനാട്ട് M.M. Daniel ന്റെ ദ്വിദിയ പുത്രനാണ്. Prof. D Mathews സഹോദരനാണ്. ദീർഘകാലമായി കാനഡയിൽ സ്ഥിരതാമസമായിരുന്നു. വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മാത്തൂർ: തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന യോഗത്തിൽ തുമ്പമൺ ഭദ്രാസന സുവിശേഷകൻ ഷാജു എം. ജോർജ് പ്രസംഗിച്ചു. വികാരി ഫാ. സി. കെ തോമസ് സന്നിഹിതനായിരുന്നു. അഖില മലങ്കര ബാലസമാജം കേന്ദ്ര വാർഷിക ക്യാമ്പ് പരുമലയിൽ വച്ച് കേരള ആരോഗ്യ, വനിത- ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്‌ ഉത്ഘാടനം ചെയ്തു. അഭിവ കുര്യാക്കോസ് മാർ ക്ളീമീസ് മെത്രായപ്പോലീത്ത , അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നിസിയോസ്‌ മെത്രാപ്പൊലീത്ത, വന്ദ്യ കെ.വി. പോൾ റമ്പാൻ , ഫാ. ജിം. എം. ജോർജ് എന്നിവർ പ്രസംഗിച്ചു. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനംപരിശുദ്ധ ദിദിമോസ് ബാവാ നഗറിൽ (പത്തനാപുരം മൗണ്ട് താബോർ ദയറ) ISRO ചെയർമാൻ ശ്രീ. ഡോ. എസ് സോമനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ…