തോമസ് ചെറിയാന്റെ ശവസംസ്കാരം

56 വർഷത്തിന് ശേഷം ഇലന്തൂരിന്റെമണ്ണിലേക്ക് തോമസ് ചെറിയാൻ.ലഡാക്കിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നും 56 വർഷത്തിനു ശേഷം ലഭിച്ച ധീര സൈനികൻഇലന്തൂർ ഒടാലിൽ തോമസ് ചെറിയാൻ്റെ ഭൗതീക ശരീരം വ്യാഴാഴ്ച തിരുവനന്തപുരം എയർപോർട്ടിലെത്തിക്കും. തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും.വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.തുടർന്ന് ഭൗതികദേഹം മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി പിറന്ന ഓടാലിൽവീട്ടിലേക്ക്.12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും വിലാപയാത്ര കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്. രണ്ടു മണിയോടെ അന്ത്യശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ധീര ജവാന് സ്നേഹാദരവോടെബിഗ് സല്യൂട്ട്. പരേതൻ തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം ഫാ ബിജു തോമസ് പറന്തലിന്റെ ഭാര്യ പിതാവിന്റെ സഹോദരനാണ്. കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകാംഗം…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം (കിഴക്കന്‍ മേഖല) നിലയ്ക്കൽ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റ അപ്പോസ്തോലൻ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സുവിശേഷീകരണം നടന്ന നിലയ്ക്കൽ പ്രദേശത്ത്മാർത്തോമാ സ്ലീഹായാൽ സ്ഥാപിതമായ നിലയ്ക്കൽ ദേവാലയത്തിൽ നടത്തപ്പെട്ടു. കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്നു സ്മർ ശുബ്ഹോ – 2024(മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവക ഗായകസംഘ അംഗങ്ങളുടെ സംഗമം)ഒക്ടോബർ 26 (ശനിയാഴ്ച) പരിശുദ്ധ ബാവാ തിരുമേനിയുടെയും ശ്രുതി സ്കൂൾ ഡയറക്ടർ അഭിവന്ദ്യ അപ്രേം മെത്രാപോലീത്താ തിരുമേനിയുടെയും ശ്രുതി സ്കൂൾ ഡീൻ എം പി ജോർജ്‌ അച്ചന്റെയും മഹനീയ നേതൃത്വത്തിൽ നടത്തപ്പെടുന്നു. മുഖ്യാതിത്ഥി : ജാസ്സി ഗിഫ്റ്റ് (ചെയർമാൻ, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ) ചലച്ചിത്ര സംഗീത സംവിധായകൻ, ഗായകൻ കൂടാതെ സംഗീത മേഖലയിലെ പ്രഗത്ഭരായ കലാകാരന്മാരും പങ്കെടുക്കുന്നു. ഒക്ടോബർ 26 ന് (പരുമല പെരുന്നാൾ കോടിയേറ്റ് ദിവസം) രാവിലെ…

Apostolic Visit

His Holiness Baselios Marthoma Mathews III has begun his brief Apostolic Visit to the #NEAmericanDiocese on Tuesday, October 1st. His Holiness was received at John K. Kennedy International Airport by our Diocesan Metropolitan, Metropolitan Zachariah Mar Nicholovos, Diocesan Secretary, Rev. Fr. Dr. Varghese M. Daniel, Diocesan Council Members & Malankara Sabha Managing Committee members. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി പാലക്കാട് യാക്കര സെന്റ് മേരീസ് ഓർത്തോഡോസ് ഇടവക സന്ദർശിച്ചു . ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി, ഇടവകാംഗങ്ങൾ ചേർന്ന് അഭിവന്ദ്യ തിരുമേനിയെ ആദരിച്ചു. സന്ധ്യാനമസ്കാരത്തിലും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥ പ്രാർത്ഥനക്കും തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. News: Biju Mezhuveli, Mini…

കോറെപിസ്കോപ്പാ സ്ഥാനത്തേയ്ക്ക്

ഒക്ടോബർ 5 ന് ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് ഡൽഹി ഭദ്രസ്സനാധിപൻ അഭിവന്ദ്യ ഡോ. യുഹാനോൻ മാർ ഡെമത്രിയോസ്‌ തിരുമനസിനാൽ കോറെപിസ്കോപ്പാ സ്ഥാനത്തേയ്ക്ക് റവ. ഡോ. അഡ്വ. ഷാജി ജോർജ് ഉയർത്തപ്പെടുന്നു. തുമ്പമൺ നോർത്ത് സെന്റ് മേരീസ്‌ കാദീശ്ത്ത ഓർത്തഡോൿസ്‌ ഇടവക അംഗം ആണ്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്