കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ അവാർഡ് നവംബർ 2 ശനിയാഴ്ച രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനും ആയ ബിഷപ്പ് അന്തോണി സമ്മാനിക്കും. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ…
Month: October 2024
കാലം ചെയ്തു
ബസെലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു. കബറടക്കം നവംബർ 2 ന് വൈകിട്ട് 3 മുതൽ 5 വരെ നടക്കും.
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 122ാംഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പരുമല ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ പദയാത്ര വാഹനങ്ങൾക്കായി 24x 7 എമർജൻസി ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നു തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി യുവജനപ്രസ്ഥാനം. വാർത്ത : റാണാ ജേക്കബ്
ഇടവക വാർത്തകൾ
മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാൾ. ഒക്ടോബർ മാസം 31 -ാം തീയതി വാഴാഴ്ച വൈകിട്ട് 6 pm ന്, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശടിയിൽ സന്ധ്യാനമസ്കാരവും, മദ്യസ്ഥ പ്രാർത്ഥനയും, കൊടിയേറ്റ് കർമ്മവും: ഫാ. സി. കെ തോമസ് . നവംബർ 1 ന് രാവിലെ 5.30 ന് പ്രാർത്ഥനയോടുകൂടിപരുമല കബറിങ്കയിലേക്കുള്ള പദയാത്ര സമാരംഭിക്കും. പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള 20 മത് പരുമല തീർത്ഥാടന പദയാത്ര കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ ആശിർവാദത്തോടെ ഇന്ന്(വ്യാഴം )രാവിലെ 6:30 ന് പുറപ്പെട്ടു. തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ്ത്ത ഓർത്തഡോൿസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആരംഭിച്ചു . വികാരി…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
സ്ലീബാദാസ സമൂഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ഭവനദാന പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ചു നൽകുന്ന നാലു ഭവനങ്ങളുടെ അടിസ്ഥാനശിലകൾ സ്ലീബാദാസ സമൂഹ സ്ഥാപകൻ ഭാഗ്യ സ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന കർമ്മേൽ ദയറാ ചാപ്പലിൽ വച്ച് സ്ലീബാദാസ സമൂഹം അധ്യക്ഷൻ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു നൽകി. ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍അനിവാര്യം : ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു അദ്ധ്യാപക പരിശീലകനും വിദ്യാഭ്യാസ ലേഖകനുമായ ശ്രീ. ഷാജി എം. സലാം ക്ലാസ്സ് നയിച്ചു. പരുമല സെമിനാരി മാനേജര്‍ കെ. വി. പോള്‍ റമ്പാന്‍…
വേദരത്നം പുരസ്കാരം ബ്ലസിയ്ക്ക്
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
ഇടവക വാർത്തകൾ
PARUMALA PERUNAL 2024 | HOLY TRIMASS – H.G. DR. GABRIEL MAR GREGORIOS | OCTOBER 30, 7.30 AM ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാളിന് മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേർന്ന ഫാ. ബഹനാൻ കോരുതിനെ ഇടവക ഭാരവാഹികൾ ദുബായ് എയർപോർട്ടിൽ സ്വീകരിച്ചു. ബോംബെ ഭദ്രാസനത്തിലെ പൂനെ, ചിഞ്ചുവാഡ് സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ നിന്നും വികാരി റവ.ഫാ.തോമസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പരുമല തീർത്ഥാടനത്തോടനുബന്ധിച്ച് എത്തിച്ചേർന്ന തീർത്ഥാടകർ സ്ലീബാദാസ സമൂഹ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ടനാട് കർമ്മേൽ ദയറായിൽ എത്തി പ്രാർത്ഥന നടത്തി. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജേക്കബ് കൊച്ചുമ്മൻ, നിഷ ജോൺ
അവാർഡ് / നേട്ടം
സുറിയാനി സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഫാ. എൻ .കെ കോരുത് മല്പാൻ അവാർഡ് ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പായ്ക്ക് സെറാംപൂർ സർവ്വകലാശാലയുടെ പ്രസിഡൻറ് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത നൽകുന്നു. ഫാ. അനൂപ് രാജു, ഡോ. ജാസി ഗിഫ്റ്റ്, ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. വർഗീസ് ജോർജ് എന്നിവർ സമീപം വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
ഇടവക വാർത്തകൾ
പുനർ നിർമ്മാണം പൂർത്തീകരിച്ച പാങ്കോട് , സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വിശുദ്ധ കൂദാശാ നവംബർ 3, 4 തീയതികളിൽ. Fr. Jerry Varghese Vicar of St Gregorios Orthodox Church ,Queens, along with office bearers – Secretary Mr Saji Koshy and Treasurer Mr. Joseph Pappan, managing committee members and all the members of the church hosted the Perunal Flag. കോട്ടോൽ മാർ ഗ്രീഗോറിയോസ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരി. പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പും, പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷ യാത്ര അയിനൂർ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരിച്ചു. കോട്ടോൽ മാർ ഗ്രീഗോറിയോസ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല…
ഇടവക വാർത്തകൾ
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന് നടത്തപ്പെടുന്നു. വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്