Office Bearer’s of St. James Orthodox church, Halifax, Novascotia, Canada. ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വികാരിയായി ചുമതലയേൽക്കുന്ന റവ.ഫാ.ജോയ്സൺ തോമസ്, ട്രസ്റ്റി അനീഷ് പി ജോയ്, സെക്രട്ടറി കോശി പ്രസാദ്, വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഇടവകയിലേക്ക് വികാരിയെ സ്വീകരിച്ചു ഇടവക ഭാരവാഹികളും, ഇടവകാംഗങ്ങളും എന്നിവരും സന്നിഹിതർ ആയിരുന്നു. ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലേക്ക് പുതിയതായി നിയമതനായി എത്തിയ, ഫാ.ജോൺ കെ ജേക്കബ്, കുടുംബത്തെയും ഇടവക സെക്രട്ടറി, ഇടവക ട്രസ്റ്റി, സൊസൈറ്റി ട്രഷറർ എന്നിവർ ചേർന്ന് സ്വാഗതം ചെയ്യുന്നു. വാർത്ത : ബിജു മെഴുവേലി
Day: July 7, 2024
തുമ്പമൺ ഭദ്രാസന പൊതുയോഗം
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന പൊതുയോഗം അഭി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കൂടി .ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വികസന -ചാരിറ്റി പദ്ധതികൾ ഉൾകൊള്ളുന്ന 7 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു.കൗൺസിൽ അംഗങ്ങളായ ഫാ .ബിജു മാത്യൂസ് മണ്ണാറകുളഞ്ഞി ,ഫാ .ബിജു തോമസ് പറന്തൽ, പ്രൊഫ. ജി .ജോൺ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ഐവാൻ വകയാർ , അനി എം. എബ്രഹാം, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ ജിജി ശാമുവേൽ, ഫാ.ബിജു മാത്യു പ്രക്കാനം, കെ വി ജേക്കബ് , അജു ജോർജ് ചുണ്ടമണ്ണിൽ, അഡ്വ. അനിൽ പി. വർഗീസ് , അനിൽ കെ. ടൈറ്റസ് , ജോജി തോമസ് , നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ…
ഓർമ്മപ്പെരുനാൾ
സംയുക്ത ഓർമപെരുന്നാളിന് കൊടി കയറി ആർത്താറ്റ്: സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെയും, പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടേയും സംയുക്ത ഓർമ്മപ്പെരുന്നാളിന് ആർത്താറ്റ് അരമനയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സുകൊണ്ട് കൊടി കയറ്റി. 2024 ജൂലൈ 14, 15 (ഞായർ, തിങ്കൾ) തീയതികളിൽ ആണ് പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ സഹകാർമ്മികരാകും. പെരുന്നാൾ കൊടിയേറ്റത്തിന് ഭദ്രാസന സെക്രട്ടറിയും, പെരുന്നാളിന്റെ ജനറൽ കൺവീനറുമായ ഫാ. ജോസഫ് ചെറുവത്തൂർ, പബ്ലിസിറ്റി…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപ്തിയിലേക്ക്… പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം 2024 ജൂലൈ 14 ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്കു ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കുന്നു.കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ പ്രഭാഷണം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം) നടത്തുന്നതുംജൂബിലി സന്ദേശം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് നിർവഹിക്കുകയും ചെയ്യുന്നു. പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മെമ്മോറിയൽ ഓൺലൈൻ പ്രസംഗ മത്സരം MIMIO 2024 നിബന്ധനകൾ വീഡിയോകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : 14 ജൂലൈ 2024 For contact : 88487823008281941747 പള്ളിഭാഗം യുവജനപ്രസ്ഥാനം,സെന്റ് സ്റ്റീഫൻസ്…