ഹൈകോടതി ഉത്തരവ്

തൃശ്ശൂർ ഭദ്രാസനത്തിലെ മംഗലംഡാം , എരുക്കും ചിറ, ചെറുക്കുന്നം,മഴുവന്നൂർ, പുളിന്താനം, ഓടക്കാലി എന്നീ പള്ളികൾ ജൂൺ 12 നുള്ളിൽ ഓർത്തഡോൿസ്‌ സഭയ്ക്ക് കൈമാറാൻ ഹൈകോടതി ഉത്തരവ്. ഇല്ലെങ്കിൽ ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാവണം, വാർത്ത : അമിത് ജോർജ് ..

Honorary Doctorate

കാലിഫോർണിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ Honorary Doctorate നേടിയ, മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ശ്രീ.ജോൺസൺ കല്ലട വാർത്ത : ജോമോൻ ജോർജ്

പ്രകാശനം ചെയ്തു

ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയം പുറത്തിറക്കിയ Chronikkoon (The Chronicle) എന്ന പുസ്തകം പരിശുദ്ധ കാതോലിക്ക ബാവ പ്രകാശനം ചെയ്തു. അതിമനോഹരമായി ചിട്ടപ്പെടുത്തിയ ഈ പഠനകൃതിയിൽ സെമിനാരി അദ്ധ്യാപകരുടെയും, ഗവേഷകരുടേയും കൃതികൾ ഉൾപ്പെടുന്നതാണ്. വാർത്ത : ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.നെടുമൺകാവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ എം.ജി.എം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും അടൂർ ചായലോട് മൗണ്ട് സീയോൻ മെഡിക്കൽ കോളേജിന്റെ സഹകരണത്തിലും “സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്” നടത്തപ്പെട്ടു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂർ MLA യുമായിരിക്കുന്ന ശ്രീ.ചിറ്റയം ഗോപകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും പത്തനംതിട്ട ജില്ലാ DCC വൈസ് പ്രസിഡന്റ് ശ്രീ.എം.ജി.കണ്ണൻ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇടവക വികാരി റവ.ഫാ.മാത്യു.എം.ശമുവേൽ അധ്യക്ഷനായിരുന്നു. എം.ജി.എം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ.അനൂപ് കോശി സ്വാഗതം ആശംസിച്ചു. കലഞ്ഞൂർ, കൊടുമൺ ഗ്രാമപഞ്ചായത്ത്‌ മെമ്പറുമാരായിരിക്കുന്ന ശ്രീ.എസ്.പി.സജൻ, ശ്രീമതി.രേവമ്മ വിജയൻ അടൂർ മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റ് ഡോ.ഐശ്വര്യ ഗോപാൽ എന്നിവർ പ്രസംഗിച്ചു. പള്ളി കൈക്കാരൻ ശ്രീ.പി.എസ്.ജോർജ് കൃതജ്ഞ രേഖപ്പെടുത്തുകയും ചെയ്തു. വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സെന്റ്…