കോട്ടയത്തെ ജനസാഗരമാക്കി മാർത്തൊമ്മൻ പൈതൃക സംഗമം ഇന്ന്

https://www.facebook.com/share/v/k8K6U2S4maz99cLu/?mibextid=oFDknk https://www.facebook.com/share/v/mFYks59jLnV5oHf4/?mibextid=oFDknk മാർത്തോമൻ പൈതൃക സംഗമത്തോട് അനുബന്ധിച്ചുള്ള വിളംബര ജാഥയുടെ പതാക പരിശുദ്ധ കാതോലിക്കാ ബാവ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിക്ക് കൈമാറുന്നു. ശ്രി എൻ കെ പ്രേമചന്ദ്രൻ എം പി വിളംബര ജാഥ ഉദ്‌ഘാടനം ചെയ്‌തു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

ക്രിസ്തുവിന്റെ ഐക്കൺ സമ്മാനിച്ചു

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നവതി ഓർമ്മപെരുന്നാളിന്‌ സംബന്ധിച്ച റഷ്യൻ പ്രതിനിധി സംഘം കോട്ടയം വൈദിക സെമിനാരിക്ക് ക്രിസ്തുവിന്റെ ഐക്കൺ സമ്മാനിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ ഐക്കൺ ഏറ്റുവാങ്ങി സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ റെജി മാത്യുവിന് കൈമാറി. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

പുസ്തക പ്രകാശനം

കോട്ടയം: പ്രശസ്ത വേദപണ്ഡിതനും ധ്യാനഗുരുവുമായ ഫാ.ഡോ. റ്റി.ജെ ജോഷ്വായുടെ ജീവിത ദർശനത്തെ അടിസ്ഥാനമാക്കി ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ രചിച്ച ‘ഗുരുരത്നം’ എന്ന ഗ്രന്ഥം പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. പഴയസെമിനാരിയിൽ നടന്ന സമ്മേളനത്തിൽ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലിത്ത ആദ്യപ്രതി ഏറ്റുവാങ്ങി. വാർത്ത : ബിജു മെഴുവേലി

നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ സീനിയർ വൈദീകനും ഇടവകയുടെ മുൻ വികാരിയും കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരിയും ആയിരിക്കുന്ന റവ. ഫാ. കെ. കെ. തോമസ് നിര്യാതനായി.പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളി ആണ് മാതൃ ഇടവക. ശവസംസ്കാര ശുശ്രൂഷ പിന്നീട്. വാർത്ത : ജോമോൻ ജോർജ്