മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുശോചന സന്ദേശം:“ഇന്ത്യയുടെ സാമ്പത്തിക അടിത്തറ സുദൃഢമാക്കുവാൻ വിവേകപൂർവ്വമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോ. മൻമോഹൻ സിംഗിന്റേത്.ജനാധിപത്യത്തിൽ ജനങ്ങളാണ് പ്രാധാന്യമുള്ളവർ എന്ന ബോധത്തിൽ വിനയപൂർവം അർത്ഥഗർഭമായ മൗനത്തോടെ ഉത്തമ ഭരണകർത്താവായി അദ്ദേഹം തന്റെ നിയോഗങ്ങൾ പൂർത്തീകരിച്ചു. രാഷ്ട്രീയ നേതാവ് എന്ന നിലയിലല്ല ഇന്ത്യ ഡോ. മൻമോഹൻ സിംഗിന്റെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞിട്ടുള്ളത്. ധിഷണാ ശാലിയായ ഭരണ തന്ത്രഞ്ജൻ എന്ന നിലയിൽ തന്നെയാണ്. ചരിത്രം എന്നെ കരുണയോടെ തന്നെ അടയാളപ്പെടുത്തും എന്ന് ഉറച്ച ബോധത്തോടെ പറയുവാൻ അദ്ദേഹത്തിന് ധൈര്യം ലഭിച്ചത് പിന്നിട്ട വഴികളിലെ ധാർമിക ബലം തന്നെയാണ്.മൗനപൂർവം മനസുകൾ കീഴടക്കിയ മഹാപുരുഷന് ആദരവോടെ പ്രണാമം!” വാർത്ത : ഷൈനി തോമസ്

മലങ്കരസഭ ഭരണഘടനാ നവതി ആഘോഷം

മലങ്കര സഭ ഭരണഘടനയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി മാർ ഏലിയാ കത്തീഡ്രലിൽ മുൻപിൽ നിർമ്മിക്കുന്ന നവതിസ്മാരകകവാടത്തിന്റെ ശിലാസ്ഥാപനകർമ്മത്തിന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു മലങ്കര സഭാ ഭരണഘടന നവതി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ഡി സെമിനാരി അങ്കണത്തിൽ ,ഓർത്തസോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചരിത്ര- ചിത്ര പ്രദർശനം പ. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്തായും, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലിത്തായും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ജോസഫ് റമ്പാൻ, സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ് എന്നിവർ സമീപം 1934-ലെ സഭ ഭരണഘരണയുടെ…

ഇടവക വാർത്തകൾ

നാളെ ഡിസംബർ 27 വെള്ളിയാഴ്ച. വിശുദ്ധ ബഹനാം സഹദായുടെ ഓർമ്മപ്പെരുന്നാൾ രാവിലെ 6.30 ന്പ്രഭാത നമസ്കാരം തുടർന്ന്വിശുദ്ധ മൂന്നിന്മേൽ കുർബാന.അഭിവന്ദ്യ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായും പ്രധാന കാർമ്മികത്വത്തിൽ. പ്രദക്ഷണം( ദൈവാലയത്തിന് ചുറ്റും )ശ്ലൈഹീക വാഴ്‌വ്നേർച്ച വിളമ്പ്കൊടിയിറക്ക്. മലങ്കര ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയ്ക്ക് വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. ആനന്ദ് ബോസ് അദ്ദേഹത്തിന്റെ വസതിയിൽ സ്വീകരണം നൽകി വാർത്ത : നിഷ ജോൺ, ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

എംജിഒസിഎസ്എം രാജ്യാന്തര വാർഷിക സമ്മേളനം 26 മുതൽ പരുമലയിൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) രാജ്യാന്തര വാർഷിക സമ്മേളനം 26 മുതൽ 29 വരെ പരുമലയിൽ നടക്കും. 26നു വൈകിട്ട് 6നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംജിഒസിഎസ്എം പ്രസിഡന്റ് അഭി അഭി. ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. ” ഗ്രോയിങ് ഇൻ ക്രൈസ്റ്റ്, വോക്കിങ് ഇൻ ഡിസൈപ്പിൾഷിപ്പ് ” എന്ന ചിന്താവിഷയമാണു സമ്മേളനം ചർച്ച ചെയ്യുക. നാളെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, റവ. സാം കോശി, ഡോ. സേതു പി.എസ്, ബിനു കെ. സാം. ഡോ. മാത്യൂസ് ജോസ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.ഉച്ചക്കു നടക്കുന്ന യുവജന സെമിനാർ കേരളം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്യും. പ്രമോദ്…

മലയാളത്തിന്റെ നിർമാല്യം വിടവാങ്ങി

മലയാള സാഹിത്യത്തിന് പുതിയ ഭാവുകത്വം നൽകിയ വിസ്‌മയ കഥകളുടെ പെരുന്തച്ചൻ ശ്രീ.എം ടി വാസുദേവൻ നായർ വിടവാങ്ങി. തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു.നവതിയിൽ നിറവിലായിരുന്ന എം.ടിയെ കോഴിക്കോട്ടെ ഭവനത്തിൽ എത്തി പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കഴിഞ്ഞ ജനുവരി മാസം സന്ദർശിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് മലങ്കര മക്കളുടെ നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ ബാവാ തിരുമേനി സന്ദർശനവേളയിൽ സമ്മാനിച്ചിരുന്നു. എം. ടി യുടെയും ദേഹവിയോഗത്തിൽ പരിശുദ്ധ കാതോലിക്കബാവാ അനുശോചിച്ചു. വാർത്ത : ബിജു മെഴുവേലി

ഇടവക വാർത്തകൾ

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പള്ളികളിൽ ക്രിസ്തുമസ് (യൽദോ പെരുനാൾ) ശുശ്രൂഷകൾ നടന്നു കോട്ടയം പഴയ സെമിനാരിയിൽ യെൽദോ പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. എൽദോ പെരുന്നാൾ പത്തനാപുരം മൗണ്ട് താബോർ ദയറാ, മുഖ്യകാർമഗത്യം വഹിച്ച വികാരിമാർ , Remban Peter Thomas, Fr Alex തോമസ് മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ യൽദോ പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ. സുജിൻ വർഗീസ് മാപ്പിള കാർമ്മികത്വം വഹിച്ചു. തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. റ്റി. പി കുര്യൻ തളിയച്ചിറ പ്രധാന കാർമ്മികത്വം വഹിച്ചു.. യൽദോ പെരുന്നാൾ ശുശ്രൂഷ | ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി | 2024 ഡിസംബർ 25 |വികാരി റവ.…

ക്രിസ്തുമസ് ആശംസകൾ…

ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുജനനത്തെ അനുസ്മരിക്കുന്ന ഈ പുണ്യ ദിനത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ… എം. ഒ. സി ടിവി ടീം

നേട്ടം / പുരസ്‌കാരം / അവാർഡ്

Kerala PSC Staff Nurse പരീക്ഷയിൽ District ലെവലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് ഇടവക അംഗം അൻസു കെ തോമസ്. വാർത്ത : ഷൈനി തോമസ്