ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ ആലോചനാ യോഗം

17-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവർഷന്റെ പ്രഥമ ആലോചനാ യോഗം ചെങ്ങന്നൂർ ബഥേൽ അരമനയിൽ നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസുകൊണ്ട് അധ്യക്ഷത വഹിച്ചു.ഫെബ്രുവരി 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കൺവെൻഷൻ നടത്തുവാൻ തീരുമാനമെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി ജനറൽ കൺവീനറായും, ഭദ്രാസന സുവിശേഷ സംഘം ഡയറക്ടർ ഫാ. ഡോ. നൈനാൻ കെ ജോർജ്, ഭദ്രാസന വൈദിക സംഘം സെക്രടറി ഫാ. ബിനു ജോയി എന്നിവർ ജോയിന്റ് കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപപ്പെടുത്തുകയും, കമ്മിറ്റി ചെയർമാൻ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിയച്ചൻ ഏവരെയും സ്വാഗതം ചെയ്യുകയും ഭദ്രാസന കൗൺസിൽ അംഗം ഫാ. മത്തായി സഖറിയ ഏവർക്കും കൃതജ്ഞത അറിയിച്ചു. ഭദ്രാസന പി. ആർ. ഒ. ശ്രീ. ജോർജ്ജ് വർഗ്ഗീസ് യോഗ മിനിറ്റ്സ് അവതരിപ്പിച്ചു. ഭദ്രാസന…

പ്രകാശന കർമ്മം

കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിന്റെ 2024 വർഷത്തെ കലണ്ടർ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് കണ്ടനാട് പള്ളി വികാരി വെരി റവ ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പായ്ക്ക് നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു, സമീപം ഇടവക സഹ വികാരി ഫാ ബേസിൽ ജോർജ് മാളിക്കകുഴിയിൽ. സഭാപരമായ വിശേഷ ദിവസങ്ങൾ, ദേവാലയത്തിലെ പ്രധാന പെരുന്നാളുകൾ, ഇടവകയിൽ കബറടങ്ങിയിരിക്കുന്ന വൈദികരുടെ ഓർമ്മ ദിവസം, എന്നിവയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ സ്മരണയിൽ ആരംഭിച്ച സാധുജന ക്ഷേമ പദ്ധതിയായ ‘സഹോദരൻ ‘ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ദേവലോകം കാതോലിക്കാറ്റ് അരമന ചാപ്പലിൽ പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ…

അഖില മലങ്കര പ്രാർത്ഥന വാരം സമാപിച്ചു

പുനലൂർ :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിലെ അഖില മലങ്കര പ്രാർത്ഥന വാരം സമാപിച്ചു. ഡിസംബർ 3 മുതൽ ഡിസംബർ 10 വരെ ഭദ്രാസനത്തിലെ വിവിധ ഡിസ്ട്രിക്റ്റ്കളിലായി ക്രമീകരിച്ചിരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന വാരത്തിൽ ഭദ്രാസനത്തിലെ വന്ദ്യ വൈദികരും സുവിശേഷ പ്രവർത്തകരും നേതൃത്വം നൽകി. സമാപന ദിവസം 10.12.2023 (ഞായറാഴ്ച) കൊട്ടാരക്കര ഡിസ്ട്രിക്റ്റിലെ കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സന്ധ്യാ നമസ്കാരത്തോടുകൂടി സമാപന സമ്മേളനം നടത്തപ്പെട്ടു.ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോസഫ് മാത്യു ഇളമ്പലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ സമാപന സന്ദേശം നൽകി. ഫീലിപ്പോസ് തങ്കച്ചൻ വചന ശുശ്രൂഷ നടത്തി. കൊട്ടാരക്കര ഡിസ്ട്രിക്റ്റ് സെക്രട്ടറി തോമസ് പി ജോൺ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാ.കോശി ജോൺ കലയപുരം, ഫാ.റോണി. ആർ.ജോൺ, ഭദ്രാസന സുവിശേഷ സംഘം പ്രാർത്ഥനയോഗം.…

തെരഞ്ഞെടുക്കപ്പെട്ടു

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീഡ്രൽ അംഗം അഡ്വ. ബിനു മണ്ണില്‍ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. വാർത്ത : ഡിജു ജോൺ

പള്ളികളിൽ പെരുനാൾ

ചരിത്രപ്രസിദ്ധമായ മെഴുവേലി ഹോളി ഇന്നസെന്റ്സ്‌ ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം,കർത്താവിന് വേണ്ടി രക്ത സാക്ഷികളായി തീർന്ന നിർമ്മല ശിശു സഹദേന്മാരുടെ നാമത്തിൽ 1861-ൽ സ്ഥാപിതമായ മലങ്കരയിലെ സഭയിലെ ഏക ദേവാലയം. ഇടവകയുടെ കാവൽ പിതാക്കന്മാരായ വിശുദ്ധ ഉണ്ണി സഹദേന്മാരുടെ ഓർമ്മ പെരുന്നാളും, ഇടവകയുടെ 163-ാം പെരുന്നാളും ഡിസംബർ 17 മുതൽ 27 വരെ നടത്തപ്പെടുന്നു.ചെന്നൈ ഭദ്രാസനധിപൻ അഭി ഡോ ഗീവർഗീസ് മാർ പിലാക്സിനോസ് മെത്രാപ്പോലിത്താമുഖ്യ കാർമികനായിരിക്കും.17-ാം തിയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറിFr. PK. കോശി നേതൃത്വത്തിൽ പെരുന്നാളിന് തുടക്കം കുറിച്ച് കൊടി ഉയർത്തും. ഇതിനോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി 163 ബലൂണുകൾ ഉയർത്തുകയും അതിനുശേഷം വൈകുന്നേരം 3:30ന് ഹോളി ഇന്നസെന്റ്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വാഹന വിളംബര റാലിയും നടത്തപ്പെടുന്നു.21-ാം തീയതി മുതൽ 23-ാം തീയതി വരെ സന്ധ്യാ നമസ്കാരവും അതിനുശേഷം വചന…