ദശാബ്ദ വർഷം (സ്പർശം) ലോഗോ പ്രകാശനം ചെയ്തു

തുമ്പമൺ : വയലിനും പടിഞ്ഞാറ് സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ 10ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാകോസ് മാർ ക്ലീമിസ് നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ആത്മീയ സംഘടനകളുടെ വാർഷികത്തിൽ ഇടവക വികാരി ഫാ. എബിൻ മാത്യു സക്കറിയ, ഡോ. മാത്യു പി ജോസഫ് , സജി വർഗീസ്, ഡോ. സണ്ണി സ്കറിയ, തോമസ് ചാക്കോ , റ്റി.സി.ജോസ് , റ്റി.കെ. മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വലിയ മെത്രാപ്പോലീത്തായെയും ഇടവകയിലെ മുതിർന്ന പൗരന്മാരെയും ആദരിക്കുകയും ചെയ്തു. കുവൈറ്റ് പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. കുവൈറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി…

വാർഷിക ആഘോഷം

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപതിനൊന്നാമത് വാർഷിക ആഘോഷം ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത് അധ്യക്ഷ പ്രസംഗം നടത്തുന്നു. റവ. ഫാ. സുബിൻ ഡാനിയേൽ, ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ജെയ്സൺ ജോസഫ്, റവ. ഫാ. ചെറിയാൻ ജോസഫ്, ബ്രദർ ഫെബിൻ മാത്യൂ ഫിലിപ്പ്, ബ്രദർ ഗീവർഗീസ് ചാക്കോ സമീപം. വാർത്ത : ബിജു മെഴുവേലി

പുതിയ ഭവനത്തിന്റെ ശിലാസ്ഥാപനം

ഇടുക്കി ഭദ്രാസനത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിലൂടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെല്ലാർകോവിൽ സെന്റ് ഗ്രീഗോറിയോസ് ഇടവക അംഗത്തിന് പുതിയ ഭവനത്തിന്റെ ശിലാസ്ഥാപനം. സഖറിയ മാർ സേവേറിയോസ് നിർവ്വഹിച്ചു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

ഓർമ്മപ്പെരുനാൾ

അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയമായ പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് മഹായിടവകയുടെ പ്രധാന പെരുന്നാളും പുനര്‍നിര്‍മ്മിച്ച തൃക്കേപ്പടി കുരിശുപള്ളിയുടെ കൂദാശയും അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെട്ടു. വാർjത്ത : ഗ്രിഗറി പി. റ്റി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Constitution day celebration

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനം ലീഗൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഭരണഘടന ദിന ആഘോഷ പരിപാടികളിൽ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളികർപോസ് മെത്രാപോലീത്ത, ജസ്റ്റീസ് കെ.സുരേന്ദ്ര മോഹൻ, അഡ്വ. ചാണ്ടി ഉമ്മൻ MLA, അൻവർ സാദത്ത് MLA, .ടോം കുരിയാക്കോസ്, ആലുവ നഗരസഭ ചെയർപേഴ്സൺ എം ഓ ജോൺ തുടങ്ങിയവർ പങ്കെടുക്കും. വാർത്ത : ബിജു മെഴുവേലി

പുതിയ കൽ വിളക്കിന്റെ കൂദാശ

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽസ്ഥാപിതമായ സെന്റ് ജോർജ് ചാപ്പലിന്റെ മുൻവശത്ത് കൽ വിളക്കിന്റെ കൂദാശ 20/7/2023 സന്ധ്യയ്ക്ക് വികാരി ഫാ: ജോൺ ഐസക്ക് സഹവികാരി ഫാ: ആന്റണി പൗലോസ് എന്നിവർ ചേർന്ന് കൂദാശ നിർവഹിച്ചു .പഴഞ്ഞി ചെറുവത്തൂർ ഐപ്പു സി.സി ( ജോണി) ഇടവകയ്ക്ക് നൽകിയത്കൈക്കാരൻ സന്തോഷ് സി . ജെ , സെക്രട്ടറി സലിൻ സൈമൺ , ഇടവക മാനേജിങ് കമ്മറ്റി, എന്നിവർ സന്നിഹിതരായിരുന്നു. വാർത്ത : സനു ജസ്റ്റിൻ