ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ

കോട്ടയം ദേവലോകം അരമനയിൽ വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിച്ചു. ഓർത്തഡോൿസ്‌ സഭയുടെ ദേവാലയങ്ങളിൽ വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ ഇന്ന് സമുചിതമായി ഇന്ന് ആചരിച്ചു. അതോടൊപ്പം ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.

ജോസഫ് മാർ പക്കോമിയോസ് ഓർമ്മപെരുനാൾ

ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 31ാം ശ്രാദ്ധപ്പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട്, പുണ്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കർമ്മേൽക്കുന്നു പള്ളിയിൽ വികാരി റവ ഫാ.റോബിൻ മാർക്കോസ് നെടിയാനിക്കുഴിയിൽ കൊടിയേറ്റി.