Day: August 2, 2022
കുടുംബസംഗമവുംവീടിന്റെ താക്കോൽദാനവും
സെന്റ് ദിവന്യാസിയോസ് ഓർത്തഡോക്സ് ഇടവക,ദമാം, സൗദി അറേബ്യയുടെ ആഭിമുഖ്യത്തിൽ, കോന്നി ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് കുടുംബസംഗമവും, ഇടവക നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും നടത്തി. പ്രസ്തുത ചടങ്ങിൽ ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനവും, അനുഗ്രഹ പ്രഭാഷണവും നടത്തുകയും, കോന്നി എം എൽ എ അഡ്വ. കെ യു ജിനീഷ് കുമാർ താക്കോൽ ദാനം നിർവഹിക്കുകയും, ഇടവക ട്രസ്റ്റി ശ്രീ. സാജൻ സ്കറിയ സ്വാഗത പ്രസംഗം നടത്തുകയും, ഇടവക വൈസ് പ്രസിഡന്റ് ശ്രീ. തോമസ് വർഗീസ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.കോന്നി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുലേഖാ വി നായർ, ഫാ. പോൾ പി ജോർജ്, ഫാ. വർഗീസ് കളിയിക്കൽ, ഫാ. വർഗീസ് ജോസഫ്, ഫാ. ജിത്തു തോമസ് . പഞ്ചായത്ത് മെമ്പർ ശ്രീമതി നിഷാ സന്തോഷ്, ഫാ.ജോൺസൺ…
ബസ്കിയാമ്മ അസോസിയേഷൻ അർദ്ധ ദിന സമ്മേളനം
തുമ്പമൺ ഭദ്രാസന ബസ്കിയാമ്മ അസോസിയേഷൻ അർദ്ധ ദിന സമ്മേളനം ആഗസ്ത് 8 നു പത്തനംതിട്ട ബേസിൽ അരമനയിൽ 2 മണിക്ക് നടക്കും.
ഹെൽപ് ലൈൻ
നിലവിലുള്ള മഴയുടെ സാഹചര്യത്തിൽ തുമ്പമൺ ഭദ്രാസന കൗൺസിലിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ഒരു ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നു. മഴ കെടുതികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് സാധ്യമായപരിഹാരം കാണാൻ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
സ്മൃതി സംഗമം 2022
വാർത്ത : നിഷാ ജോൺ