യുവജനപ്രസ്ഥാനം കൊച്ചി ഭദ്രാസന നേതൃത്വ പരിശീലന ശിബിരം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊച്ചി ഭദ്രാസന നേതൃത്വ പരിശീലന ശിബിരം ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എറണാകുളം പടമുകൾ സെൻ്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വച്ച് 20/08/22 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോൺ ജോർജ്, കേന്ദ്ര ട്രഷറർ ശ്രീ. പേൾ കണ്ണേത്ത്, ശ്രീ. ബിനോയ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. അജിത് അലോഷ്യസ് ക്ലാസ്സിന് നേതൃത്വം നല്കി. റവ.ഫാ. സാംസൺ സാമുവൽ ഗാന പരിശീലനം നിർവഹിച്ചു. റവ.ഫാ. ഡേവിഡ് തങ്കച്ചൻ, അനൂപ് സഖറിയ, ശ്രീ.മോഷെ ജോർജ്, ശ്രീ.ഷെയ്സ് Aj, കുമാരി ക്രിസ്റ്റീന എന്നിവർ നേതൃത്വം നല്കി. 80 ‌ ഓളം യുവതീ-യുവാക്കൾ പങ്കെടുത്തു.

നവീകരിച്ച കുരിശടിയുടെ കൂദാശ

നെന്മാറ ചാത്തമംഗലം സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ ,നവീകരിച്ച വി.ദൈവമാതാവിന്റെ നാമത്തിലുളള കുരിശടിയുടെ കൂദാശ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപനും മലബാർ ഭദ്രാസന-സഹായ മെത്രാപ്പോലീത്തായുമായ അഭി.ഡോ.എബ്രഹാം മാർ സെറാഫിം തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.

കട്ടച്ചിറ പള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവ

https://m.facebook.com/story.php?story_fbid=5746207718747424&id=100000747584280 മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് അനുമോദന സമ്മേളനം നടന്നു. വാർത്ത : ജോമോൻ ജോർജ്

അസോസിയേഷൻ സെക്രട്ടറി തെരഞ്ഞെടുപ്പ് 26 ന്

മലങ്കര സഭയുടെ അസോസിയേഷൻ സെക്രട്ടറിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് 26ന് കോട്ടയത്ത് സഭാ മാനേജിങ് കമ്മറ്റിയിൽ ‌ വെച്ച് നടക്കും. മത്സരാർഥികൾ ഇവർ ആണ്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

എൽദോസ് പോളിന് മലങ്കര സഭ വീട് നിർമിച്ചു നൽകും

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ എല്‍ദോസ് പോളിന് സമ്മാനമായി മലങ്കര ഓര്‍ത്തഡോക്സ് സഭ വീട് വച്ച് നല്‍കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനത്തിലാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവന നടത്തിയത്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്