ഇടുക്കി ഭദ്രാസനത്തിൽപ്പെട്ട തേക്കടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി എൻ പി ഏലിയാസ് കോർ എപ്പിസ്കോപ്പ നിര്യാതനായി.
Day: July 12, 2022
ജനസമുദ്രമായി കോലഞ്ചേരി സെന്റ് പീറ്റെഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി
കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാക്കന്മാരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ഭക്തി സാന്ദ്രമായി.പെരുന്നാൾ ചടങ്ങുകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മകത്വം വഹിച്ചു.വികാരി ഫാ. ജേക്കബ് കുര്യൻ, സഹ വികാരിമാരായ ഫാ. ജോബി അലക്സ്, ഫാ. അജയ് അലക്സ്,നിരവധി വൈദീകർ നേതൃത്വം നൽകി.
പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ : മന്ത്രി വാസവന്
കോട്ടയം: ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച വ്യക്തിത്വവും, സഭയുടെ ധീരപോരാളിയും, കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായെന്ന് മന്ത്രി വി. എന്‍. വാസവന്. പരിശുദ്ധ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.മനസിന്റെ ലാളിത്യം കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവായുടേതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണാര്‍ത്ഥം ആരംഭിച്ചിരിക്കുന്ന ‘സഹോദരന്’ പദ്ധതിയുടെ ജീവകാരുണ്യ സഹായവും, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് നല്കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണവും മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേച്ചേരില്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍…
പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമ്മപെരുനാൾ
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ഒന്നാം ഓർമ്മ പെരുനാളിനോടനുബന്ധിച്ച് നിരണം സെന്റ് മേരിസ് പള്ളി വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേവലോകം അരമനയിലേക്ക് തീർത്ഥയാത്ര നടത്തി. വാർത്ത : നിഷാ ജോൺ / ഫാ. ജേക്കബ് കല്ലിച്ചേത്ത് /ജോബിൻ ജോസഫ്