നിരണം സെന്റ് മേരിസ് വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ തോമത്തുകടവ് ധ്യാന മന്ദിരത്തിൽ മാർത്തോമ്മൻ പൈതൃക സംഗമം നടന്നു. നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം ഉദ്ഘാടനം ചെയ്തു. മാർത്തോമ്മൻ പൈതൃക സന്ദേശം: റവ. ഫാ. ഡോ. എം. ഒ. ജോൺ (മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി) നൽകി. ഫാ. ഡോ. എം. ഒ. ജോൺ രചിച്ച “മലങ്കരയുടെ മാർത്തോമൻ പൈതൃകം” എന്ന പുസ്തകം സഭാ മുൻ അസോസിയേഷൻ സെക്രട്ടറി പ്രൊഫ. ഡോ. അലക്സാണ്ടർ കാരയ്ക്കൽ പ്രകാശനം ചെയ്തു. വാർത്ത : നിഷാ ജോൺ
Day: July 4, 2022
അസോസിയേഷന്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് പ്രതിനിധികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് അരമനയിലും, അസ്സോസിയേഷന് യോഗസ്ഥലത്തും, സഭയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ലോകമെമ്പാടും നിന്നുള്ള 30 ഭദ്രാസനങ്ങളില്‍ നിന്നായി 4301 പ്രതിനിധികള്‍ ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അങ്കണത്തില്‍ നടത്തപ്പെടുന്ന അസ്സോസിയേഷനില്‍ പങ്കെടുക്കും. മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. 2022-2027 വര്‍ഷത്തേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഓണ്‍ലൈന്‍ വഴി ആയിരിക്കും നടത്തപ്പെടുന്നത്. https://mosc.in/downloads/malankara-association-2022-2027
ദുഖ്റോനോ പെരുന്നാൾ
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ ഇന്നലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളു റാസയിൽ റവ. ഫാ. തോമസ് വർഗീസ്( ജിജോ പുതുപ്പള്ളി) നേതൃത്വം നൽകി, ഷാലിമാർ ഗാർഡൻ സെന്റ് തോമസ് പ്രയർ ഗ്രൂപ്പിന്റെ വകയായി ലഘു ഭക്ഷണം കൊടുക്കുകയും. ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പാച്ചോർ നേർച്ച വിതരണം നടത്തി. വാർത്ത : ഷിബി പോൾ
മലങ്കര സഭക്ക് യുഎഇ രാജ്യത്തിന്റെ ആദരം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് യുഎഇ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചു.
രാഹുൽ ഗാന്ധി എം. പി കോളിയാടി പള്ളിയിൽ
വയനാട് കോളിയാടി ഓർത്തഡോൿസ് പള്ളിയിൽ രാഹുൽ ഗാന്ധി എം. പി സന്ദർശിച്ചു പ്രാർത്ഥന നടത്തി.
മാർ ദീയസ്കോറോസ് ശ്രാദ്ധ പെരുന്നാൾ
തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തയും റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനുമായ ഭാഗ്യസ്മരണാർഹനുമായ ഗീവർഗീസ് മാർ ദീയസ്കോറോസ് തിരുമേനിയുടെ 23 മത് ശ്രാദ്ധ പെരുന്നാൾ ജൂലൈ 22, 23 തീയതികളിൽ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടത്തപ്പേടുന്നു. ജൂലൈ 23 ശനിയാഴ്ച പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ വി. മുന്നിന്മേൽ കുർബാനയും ധൂപപ്രാർത്ഥനയും നടത്തപ്പെടും. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
റ്റി.എം ശമുവേൽ കോർഎപ്പിസ്കോപ്പ നിര്യാതനായി
തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ;തയ്യിൽ വെരി.റവ റ്റി.എം ശമുവേൽ കോർഎപ്പിസ്കോപ്പ നിര്യാതനായി.. ശവസംസ്കാരം പിന്നീട്.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സുറിയാനി വിഭാഗം മുൻ വകുപ്പ് തലവനും പത്തനംതിട്ട മൈലപ്ര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ആണ് മാതൃഇടവക.