മാർ തേവോദോസിയോസ് അവാർഡ് ദയാബായിക്ക്

മാർ തേവോദോസിയോസ് ബഥാന്യ എക്സലൻസി ആവാർഡ് ദയാബായിക്ക്. 50000രൂപയും ഫലകവുമാണ് അവാർഡ് . ആഗസ്റ്റ് 5ന് റാന്നി – പെരുന്നാട് ബഥനി ആശ്രമ ത്തിൽ നടക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അവാർഡ് സമർപ്പിക്കും . മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ സന്ന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ സ്ഥാപക പിതാവ് അലക്സിയോസ് മാർ തേവോദോസിയോസ് സ്മരണാർത്ഥം വ്യത്യസ്ത മേഖലകളിൽ മികച്ച സേവനം കാഴ്ചവെയ്ക്കുന്നവർക്കുവേണ്ടി ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന അവാർഡാണിത്. മുൻ വർഷങ്ങളിൽ ഫാ.ഡോ.കെ.എം. ജോർജ്ജ് , കെ.ഐ. ഫിലിപ്പ് റമ്പാൻ , ഡോ.കെ.എസ് . രാധാകൃഷ്ണൻ , ക്രിസോസ്റ്റം വലിയ മെത്രാ പ്പോലീത്താ തിരുമേനി , ഡോ.വി.പി. ഗംഗാധരൻ എന്നിവർ ആണ് അവാർഡ് ജേതാക്കളായത്. ബഥനി ആശ്രമം സുപ്പീരിയർ ഫാ. സ്കറിയ ഒ ഐ സി, സെക്രട്ടറി…

നിയമിച്ചു

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ യുവജനം മാസികയുടെ ചീഫ് എഡിറ്ററായി റവ .ഫാ .ലൂക്ക് ബാബുവിനെ നിയമിച്ചു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

വനിതാസമാജം ഭദ്രാസന തല നേതൃ പരിശീലന പരിപാടി

തിരുവനന്തപുരം ഭദ്രാസന മർത്തമറിയം വനിതാസമാജം ഭദ്രാസന തല നേതൃ പരിശീലന പരിപാടി 30-07-2022 ശനിയാഴ്ച ഇടമുളക്കൽ വി. എം. ഡി. എം സെന്ററിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു.ഭദ്രാസന ഉപാധ്യക്ഷൻ റവ. ഫാ. ജേക്കബ് പണിക്കർ, ജനറൽ സെക്രട്ടറി ശ്രിമതി. ലൈല എബ്രഹാം , ഭദ്രാസന /മണ്ഡലം ഭാരവാഹികൾ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നുള്ള സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

നിരണം പള്ളിയിൽ കുടുംബസംഗമം

നിരണം : ദോഹ മലങ്കര ഓർത്തഡോൿസ്‌ പള്ളിയുടെ കുടുംബ സംഗമം ഇന്ന് നിരണം സെന്റ് മേരിസ് പള്ളിയിൽ നടന്നു. പരിശുദ്ധ കാതോലിക്കാബാവ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ ഉദ്ഘാടനം ചെയ്തു. വാർത്ത : ജിജി ജോൺ

പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്ആഗസ്റ്റ് 1 മുതൽ 5 വരെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ സഭയിലെ 31 മെത്രാപ്പോലീത്താമാരും സുന്നഹദോസില്‍ പങ്കെടുക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി അഭി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു. നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുന്നത് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും , മാനേജിങ് കമ്മറ്റിയുടെയും ശുപാര്‍ശ പ്രകാരം മലങ്കര മെത്രാപ്പോലീത്തയാണ്.ഓഗസ്റ്റ് 4 ന് പത്തനാപുരത്ത് സമ്മേളിക്കുന്ന മലങ്കര അസോസിയഷേന്‍ യോഗത്തില്‍ വച്ച് പുതിയ മാനേജിങ് കമ്മറ്റി നിലവില്‍ വരും. സമയക്രമമനുസരിച്ച് മാനേജിങ് കമ്മറ്റി സമ്മേളിച്ച് ശുപാര്‍ശ മലങ്കര മെത്രാപ്പോലീത്തയാക്ക് സമര്‍പ്പിച്ച് സുന്നഹദോസിന്റെ അംഗീകരവും ലഭിച്ചതിനുശേഷം മാത്രമായിരിക്കും പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുക.

ഗവേർണിങ് ബോർഡ്‌ മെമ്പർ

തുമ്പമൺ ഭദ്രാസനത്തിന്റെ മാർ പീലക്സീനോസ് ഐ. ടി. സി ഗവേർണിങ് ബോർഡ്‌ മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ എഡിറ്റോറിയൽ മെമ്പർ കൂടിയായ ഫാ. ജേക്കബ് കല്ലിച്ചേത്തിനു അഭിനന്ദനങ്ങൾ..,

ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ്

പുനലൂർ -കൊട്ടാരക്കര ഭദ്രാസനം ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരുമല സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിനു വേണ്ടി ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ്.ഞായറാഴ്ച രാവിലെ 10:30 AM മുതൽ 1PM വരെ നടത്തുന്നു വാർത്ത : ഷൈനി തോമസ്