ഭക്ഷ്യമേള-2022 സംഘടിപ്പിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ദുബായ് കത്തീഡ്രൽ അങ്കണത്തിൽ ഭക്ഷ്യമേള-2022 (നസ്രാണി അടുക്കള) സംഘടിപ്പിച്ചു.

ഫാ. ജിനേഷ് വർക്കി റമ്പാൻ സ്ഥാനത്തേക്ക്‌

പരിയാരം മാർ അപ്രേം ഇടവക അംഗവും ബാഗ്ലൂർ ദയാ ഭവൻ സെക്രട്ടറിയുമായ ഫാ ജിനെഷ് വർക്കി ഒക്ടോബർ 22 നു പരുമല പള്ളിയിൽ വച്ച് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

ലോഗോ പ്രകാശനവും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും

കോന്നി സെന്റ് ജോർജ്ജ് മഹാഇടവക യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ‘ദിവ്യസ്പർശം’ എന്ന പേരിൽ ലോഗോ പ്രകാശനവും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ റവ.ഫാ.ജോർജ്ജ് വർഗ്ഗീസ്, വികാരി റവ.ഫാ.ജിത്തു തോമസ് ചേർന്ന് നിർവഹിക്കപ്പെട്ടു.

ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് ഓർമ പെരുന്നാൾ

കോട്ടയം ചെറിയപള്ളി മഹായിട അംഗംമായ മലങ്കര ഓർത്തഡോക്സ് സഭയുടെ അംബാസഡർ എന്നറിയപ്പെട്ടിരുന്ന ആലുവ തൃക്കുന്നത് സെമിനാരിയിൽ കബർ അടങ്ങിയിരിക്കുന്ന ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപൊലിത്തയുടെ ഇരുപത്തിയഞ്ചാം ഓർമ്മ പെരുന്നാൾ ദിനമായ 28/9/22 ബുധനാഴ്ച രാവിലെ 6.30 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് 7.15 ന് സഖറിയ മാർ സെവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന, വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവ നടത്തപെടും. വാർത്ത : ജോബിൻ ജോസഫ്

പരിശുദ്ധ ബാവയ്ക്കു ഡോക്ടറേറ് നൽകി ആദരിച്ചു

മലങ്കര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് യു എസിലെ സെന്റ് വ്ലാഡിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു. H.H Moran Mar Baselios Marthoma Mathews III was awarded the degree of Doctor of Divinity, honoris causa by St Vladimir’s Theological Seminary this evening.

ഒന്നാം റാങ്കോടെ ഗോൾഡ്‌ മെഡൽ നേടി

ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് എംഎ എഡ്യൂകേക്ഷന് ഒന്നാം റാങ്കോടെ ഗോൾഡ്‌ മെഡൽ നേടിയ കുമാരി.അക്സ മറിയം പൗലോസ് . പാത്താമുട്ടം മുളകൊടിയിൽ വീട്ടിൽ റവ ഫാ എം സി പൗലോസിന്റെയും(സിഇഒ,പരുമല ഹോസ്പിറ്റൽ) എലീസാ പൗലോസിന്റെയും മകളാണ്. വാർത്ത : ജോബിൻ ജോസഫ്