മാസ്ക് വിതരണ പദ്ധതി ഉദ്ഘാടനം

കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ 10 മേഖലകളിലെ കോവിഡ് പ്രതിരോധ ആവശ്യങ്ങൾക്കായി അതാത് മേഖലകളിലെ എം.എൽ. എ മാർക്കായി 5000 മാസ്കുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി മേഖലയിലേക്കുള്ള മാസ്കുകൾ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയ്‌ക്ക് നൽകിക്കൊണ്ട് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി നിർവ്വഹിച്ചു..പാമ്പാടി ദയറാ മാനേജർ റവ.ഫാ.മാത്യു.കെ.ജോൺ , ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ. വർഗീസ് ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ.ഫാ. ഫിലിപ്പ് തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചെത്ത്