ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന്കാ തോലിക്കായായി വാഴിക്കും

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏല്ക്കുകയും ചെയ്തു. അസോസിയേഷനെ തുടര്‍ന്ന് ചേര്‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന് (15/10/2021 വെള്ളിയാഴ്ച) പരുമല പള്ളിയില്‍ വച്ച് കാതോലിക്കായായി സ്ഥാനാരോഹണം നടത്തുവാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചതായി സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നതാണ്. സഭയിലെ എല്ലാ…

മാർ സെവേറിയോസ് മലങ്കര മെത്രാപ്പോലീത്തയായി ആരൂഢനായി

മലങ്കര മെത്രാപ്പോലീത്തയായും പൌരസ്ത്യ കാതോലിക്ക ബാവയായും കണ്ടനാട് വെസ്റ്റ് ഭദ്രസനാധിപൻ ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്തയെ ഇന്ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയായി ആരൂഢനായി. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്തയിക്ക് മലങ്കര ഓർത്തഡോൿസ്‌ ചർച്ച്‌ ടിവിയുടെ പ്രാർത്ഥന പൂർവമായ ആശംസകൾ…… ..