മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം

പരുമല: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം കുറിച്ചുകൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ നഗറില്‍ അസോസിയേഷന്‍ പ്രസിഡന്റ് കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി.പരുമല പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും, ധൂപ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് പതാക ഉയര്‍ത്തിയത്. മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോണിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ, ഏബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി…

ബൈയോകെമിസ്‌ട്രിയിൽ ഡോക്ടറേറ്റ്

എംജി സർവകലാശാലയിൽ നിന്നും ബൈയോകെമിസ്‌ട്രിയിൽ ശ്രീമതി ടീനാ ജോയ്‌ ഡോക്ടറേറ്റ് കരസ്ഥമാക്കി.കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകാംഗമാണ്.

ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ്

ബാംഗ്ളൂർ സെന്റ് ജോസഫ് കോളേജ് അസി.പ്രൊഫസറായ ദീപാ മാത്യൂ മദ്രാസ് സർവ്വകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ അംഗവും,മലങ്കര അസോസിയേഷൻ പ്രതിനിധിയുമായ പാലമൂട്ടിൽ ജേക്കബ് മാത്യുവിന്റെയും (ബുബിലി), അമ്പിളി മാത്യുവിന്റെയും മകളാണ് ഡോ.ദീപ മാത്യു..

ചേലക്കര പള്ളിയുടെ താക്കോൽ കൈമാറി

കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര പള്ളിയുടെ താക്കോൽ ഇന്ന് വികാരി ഫാ. ജോസഫ് മാത്യുവിന് കൈമാറി. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചെത്ത്