ദനഹാ ഭവനങ്ങളുടെ വിശുദ്ധ കൂദാശയു താക്കോൽ ദാനവും

പിറവം സെന്റ്‌ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ ദനഹാ ഭവനങ്ങളുടെ വിശുദ്ധ കൂദാശയു താക്കോൽ ദാനവും കകണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെയും കാർമികത്വത്തിൽ നടത്തപ്പെട്ടു.

സ്വപ്ന വീട് ഭവനനിർമ്മാണ പദ്ധതി

സ്വപ്ന വീട് ഭവനനിർമ്മാണ പദ്ധതിയിലൂടെ ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ജസ്വിൻ അച്ചന്റെയും, ഉപ്പുതറ സെന്റ് തോമസ് ഇടവക വികാരി സജോ ജോഷ്വാ അച്ചന്റെയും നേതൃത്വത്തിൽ ഭവന കൂദാശ നടത്തി താക്കോൽദാനം നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചുപോയ ഇടുക്കി ഭദ്രാസനത്തിലെ ഉപ്പുതറ സെന്റ് തോമസ് ഇടവകയിലെ കണ്ണംപടി ആദിവാസി മേഖലയിലുള്ള നിർദ്ധനരായ കുടുംബത്തിന് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സ്വപ്ന വീട് ഭവന പദ്ധതിയിലൂടെ ഭവന നിർമ്മാണം പൂർത്തികരിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്ത് നൽകി. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ഇത്. കാടിനോട് ചേർന്ന സ്ഥലത്ത് വന്യ ജീവി ഭീഷണികൾ ഉള്ള, നല്ല ഗതാഗത സൗകര്യമോ ഒന്നും തന്നെ ഇല്ലത്ത സഹാചര്യത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിന്…

സഖറിയ മാർ തെയോഫിലോസ് ഓർമ്മപ്പെരുന്നാൾ

ഭാഗ്യസ്മരണാർഹനായ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ 4-ാം ഓർമ്മപ്പെരുന്നാൾ2021 ഒക്ടോബർ 24,25 തീയതികളിൽ വിശുദ്ധ സഭ കൊണ്ടാടുന്നുപ്രധാന പെരുന്നാൾ അഭിവന്ദ്യ പിതാവ് അന്ത്യവിശ്രമംകൊള്ളുന്ന കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ.സഭയുടെ സീനിയർ മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസന അധിപനും, ആശ്രമ വിസിറ്റർ ബിഷപ്പുമായ അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും