മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിൽ ഒക്‌ടോബര്‍ 14 ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ സമ്മേളിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ ഭരണഘടന 71-ാം വകുപ്പ് അനുസരിച്ച് ഇടവക പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാരും, നിലവിലുളള മാനേജിംഗ് കമ്മറ്റി അംഗങ്ങളുമാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. വിദേശ രാജ്യങ്ങളിലേതടക്കം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 30 മെത്രാസനങ്ങളിലെ 1590 ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദീകരും, അല്‍മായരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ 4007 ആളുകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. കോവിഡ് 19 മഹാമാരി നിമിത്തം പള്ളി പ്രതിപുരുഷന്മാര്‍ക്ക് ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടുവാന്‍ കഴിയാത്ത സാഹചര്യവും, വിദേശ രാജ്യങ്ങളില്‍…

കേസ്‌ ഹൈക്കോടതി തള്ളി

ആലുവ തൃക്കുന്നത്ത്‌ സെമിനാരി ഒറിജിനൽ സ്യൂട്ട്‌ പിൻവലിക്കണമെന്ന യാക്കോബായ സഭയെന്ന പേരിൽ അപ്പീൽ ഫയൽ ചെയ്ത അപ്പീൽ വാദികളുടെ അവശ്യം ഹൈക്കോടതി തള്ളി… അപ്പീൽ മാത്രം പിൻവലിക്കാൻ അനുവദിച്ച്‌ കേസ്‌ ഹൈക്കോടതി തള്ളി. ആലുവ തൃക്കുന്നത്ത്‌ സെമിനാരി മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആണെന്ന ജില്ലാകോടതി വിധി നിലനിർത്തി… മലങ്കര ഓർത്തഡോക്സ്‌ സഭക്ക്‌ വേണ്ടി അഡ്വ.പോൾ കുരിയാക്കോസ്‌ ഹാജരായി..

റാങ്ക് നേടി

കേരള യൂണിവേഴ്സിറ്റിയുടെ 2021ലെ എം ബി ബി എസ് പരീക്ഷയിൽ ജൂലിയ തോമസ് രണ്ടാം റാങ്ക് നേടി.കുറിച്ചി ചെറിയ പള്ളി ഇടവകയിൽ തയ്യിൽ ഡോക്ടർ ടി സി തോമസിന്റെയും പ്രിയ തോമസിന്റെയും മകൾ അണ് ജൂലിയ തോമസ്.

ഓർമ്മപെരുനാൾ കൊണ്ടാടി

പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ യുഎഇ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഭക്തിപുരസ്സരം കൊണ്ടാടി.ഇടവക വികാരി വെരി. റവ ഫിലിപ്പ് എം സാമുവേൽ കോർ എപ്പിസ്കോപ്പയും സഹ വികാരി റവ ഫാ ജോയ്‌സൺ തോമസും പെരുന്നാൾ ശുശ്രുഷകൾക്ക് കാർമ്മികത്വം വഹിച്ചു.