മലങ്കര അസ്സോസ്സിയേഷന്‍ – ഫൈനല്‍ അജണ്ട പ്രസിദ്ധീകരിച്ചു

ഒക്ടോബര്‍ 14ന് പരുമലയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്റെ ഫൈനല്‍ അജണ്ട പരുമല സെമിനാരിയില്‍ വെച്ച് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പ്രസിദ്ധീകരിച്ചു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, മാനേജിംഗ് കമ്മറ്റി അംഗം ടോം കോര എന്നിവര്‍ സംബന്ധിച്ചു.

കുരിശുപള്ളിയുടെ ശിലാസ്ഥാപനം

പഴഞ്ഞി -പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ പരിശുദ്ധ കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പാമ്പാടി തിരുമേനി) സ്മാരകമായി പുതുതായി പണികഴിപ്പിക്കുന്ന കുരിശുപള്ളിയുടെ ശിലാസ്ഥാപനം കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിച്ചു . പഴഞ്ഞി സെന്റ് മെരീസ് കത്തീഡ്രൽ ഇടവകാംഗം മൂലേപ്പാട്ട് കൊള്ളന്നൂർ പരേതനായ ഡേവിഡ് ഭാര്യ ജോളിയും മകൻ പോൾ ഡേവിഡും പഴഞ്ഞി ഹൈസ്കൂളിന് സമീപം ദാനമായി ഇടവകയ്ക്ക് നൽകിയ സ്ഥലത്താണ്‌ കുരിശുപള്ളി സ്ഥാപിക്കുന്നത്.ഇടവക വികാരി ബഹുമാനപ്പെട്ട സക്കറിയ കൊള്ളന്നൂർ അച്ചൻ , സഹവികാരി തോമസ് ചാണ്ടി അച്ചൻ , വന്ദ്യ ഫിലിപ്പോസ് റമ്പാൻ , സൈമൺ വാഴപ്പള്ളി അച്ചൻ , ജോസഫ് ജോസ് അച്ചൻ ,കൈക്കാരൻ സുമേഷ് പി വിൽസൺ , സെക്രട്ടറി ലിജിൻ പി ചാക്കോ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ , തുടങ്ങിയവർ…

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

പ്രശ്സത കാർട്ടൂണിസ്റ്റ് യേശുദാസൻ(83) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലങ്കര സഭയുടെ എറണാകുളം പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.ചന്ദനപ്പള്ളി പള്ളിയിൽ വെച്ച് പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി “ ഓർഡർ ഓഫ് സെന്റ് ജോർജ് ” ബഹുമതി നൽകി ആദരിച്ചിരുന്നു. കേരള ലളിത കലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനുമായിരുന്നു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ. മലയാള മനോരമ, ജനയു​ഗം കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്ലി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1938 ജൂൺ 12ാം തിയ്യതി മാവേലിക്കാരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ഇദ്ദേഹം ജനിച്ചത്. ചാക്കേലാത്ത് യേശുദാസൻ എന്നാണ് പേര്. ജനയും പത്രത്തിലെ കിട്ടുമമ്മാവൻ എന്ന കഥാപാത്രത്തിലൂടെയാണ് യേശുദാസന്റെ കാർട്ടൂണികൾ ജനപ്രിയമാവുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആദ്യ കാർട്ടൂൺ പംക്തി ജനയു​ഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന…