ഫാ.പി.കെ സഖറിയയെ ആദരിച്ചു

പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പിന്നിടുന്ന കോട്ടയം ഭദ്രസനത്തിലെ സീനിയർ വൈദികൻ ഫാ. പി.കെ സഖറിയ പെരിയോർമറ്റത്തിലിനെ പരിശുദ്ധകാതോലിക്കാ ബാവാ ആദരിച്ചു.

രക്തദാനക്യാമ്പ്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ,യുവജനപ്രസ്ഥാനത്തിന്റെ ഗോൾഡൻ ജൂബിലി ഉത്ഘാടനത്തിനോട് അനുബന്ധിച്ചു ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററുമായ് സഹകരിച്ചു രക്തദാനക്യാമ്പ് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ അങ്കണത്തിൽ നടത്തപ്പെട്ടു.

ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര

പരുമല : സാമൂഹിക പ്രതിബദ്ധതയും സ്റ്റേഹവും കരുണയും പങ്കിട്ട പുണ്യ പിതാവാണ് പരുമല തിരുമേനി എന്ന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്ത പറഞ്ഞു.ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയോട് ചേര്‍ന്ന് പള്ളികൂടങ്ങള്‍ ആരംഭിക്കുവാനും പരുമല തിരുമേനി ആഹ്വാനം നല്‍കി . ക്രിസ്തീയ ആദ്ധ്യാത്മീകതയില്‍ ജ്ഞാനവും ഭക്തിയും സമന്വയിപ്പിച്ച മഹായോഗിയാണ് പരുമല തിരുമേനി എന്ന് ചെറുകോല്‍ ശുഭാനന്ദാശ്രമം ട്രസ്റ്റി ശ്രീമദ് ധര്‍മ തീര്‍ത്ഥര്‍ സ്വാമികള്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.ദൈവ പുരുഷനായ പരുമല തിരുമേനി മനുഷ്യ സ്‌നേഹിയും വിശ്വമാനവനുമായി സാഹോദര്യ സന്ദേശം തലമുറകളിലേക്ക് പകരുന്നു എന്നും അദ്ദേഹം പറഞ്ഞു.പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഡോ. എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്നാ ലിന് ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തും.

പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മ പെരുനാൾ മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ദേവാലയങ്ങളിൽ വിവിധ ദിവസങ്ങളിലായി കൊണ്ടാടുന്നു. പരുമല സെമിനാരിയിൽ നവംബർ 1, 2 തീയതികളിലാണ് പെരുനാൾ. പരിശുദ്ധ കാതോലിക്കാബാവയും അഭിവന്ദ്യ തിരുമേനിമാരും കാർമികത്വം വഹിക്കും. വിവിധ ദേവാലയങ്ങളിൽ നിന്ന് പരുമലയിലേക്ക് തീർത്ഥയാത്ര നടക്കും.

ഭവന കൂദാശയും താക്കോൽ ദാനവും

വട്ടക്കാവ് സെന്റ് പീറ്റെഴ്സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ് ഇടവക യിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ , വട്ടക്കാവ് വെള്ളപ്പാറ കൺവൻഷന്റെ സിൽവർ ജ്യുബിലിയോടനുബന്ധിച്ച്‌ ” സ്നേഹത്തണൽ ” ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാന കർമ്മവും തുമ്പമൺ ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ക്ലിമീസ്‌ ഒക്ടോബർ 31 നു ഇടവകയിൽ വെച്ച് നടക്കുന്ന വിശുദ്ധ കുർബ്ബാനന്തരം 10:30 AM നു നിർവ്വഹിക്കും.

ഡോ. റോബിൻ ജെ തോംസൺ ആരോഗ്യ സർവകലാശാല സെനറ്റ് അംഗം

ആരോഗ്യ സർവകലാശാല സെനറ്റ് അംഗമായി ഡോ. റോബിൻ ജെ തോംസനെ തെരഞ്ഞെടുത്തു. മലങ്കര ഓർത്തഡോൿസ്‌ സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ. തോമസ് ജോൺ കോർ എപ്പിസ്കോപ്പയുടെമകനും പന്തളം മന്നം ആയുർവേദ കോളേജ് പ്രിൻസിപ്പാളും ആണ്. .

തോമസ് പോൾ റമ്പാനെ മാനേജരായി നിയമിച്ചു

കോടനാട് മാർ മൽക്കേ ഓർത്തഡോക്സ് പള്ളി വികാരി, സീയോൻ ആശ്രമ ചാപ്പൽ വികാരി, സീയോൻ ആശ്രമ മാനേജർ, മാർ ബസേലിയോസ് ഔഗേൻ സ്കൂൾ റെസിഡന്റ് മാനേജർ എന്നീ ചുമതലകളിലേക്ക്. അഡ്വ. തോമസ് പോൾ റമ്പാനെ നിയമിച്ചു. എം. ഒ. സി ടിവിയുടെ അഡ്വൈസറി ബോർഡ്‌ മെമ്പർ ആയ വന്ദ്യ റമ്പാച്ചന് എം. ഒ. സി ടിവി ടീമിന്റെ പ്രാർത്ഥനാശംസകൾ.

ഫാ യാക്കോബ് തോമസ് ദേവലോകം അരമന മാനേജർ

ദേവലോകം അരമനയുടെ മാനേജരായി റവ ഫാ യാക്കോബ് തോമസ് നിയമിതനായി .നിലവിൽ തൃക്കുന്നത്ത് സെമിനാരി മാനേജരായും കോടനാട് മാർ മൽക്കേ ഓർത്തഡോക്സ്‌ പള്ളി വികാരിയാണ്.

പരുമലയില്‍ ഉപവാസധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും

പരുമല: ക്രിസ്തു സാന്നിധ്യം യാഥാർത്ഥ്യമാക്കി കരുതലും സ്നേഹവും നീതിയും പങ്കിടുവാൻ വിശ്വാസികൾക്കു കഴിയണമെന്ന് ഡോ.തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.സാഹോദര്യവും സ്നേഹവും ഉൾക്കൊള്ളുന്ന ജീവിതാനുഭവങ്ങൾ ഇടവകളിൽ രൂപപ്പെടുത്തുവാൻ പ്രാർത്ഥനാ യോഗങ്ങളുടെ പങ്ക് നിസ്തുലമാണെന്നു അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ ഉപവാസധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് ധ്യാനം നയിച്ചു. ഫാ.ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, ഫാ.കെ.വി.പോള്‍, ഫാ.എബി ഫിലിപ്പ്, ജി.സനാജി ചേപ്പാട്, ഐസക് തോമസ് കോഴഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.