സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് ഹൈക്കോടതി

ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ഹൈക്കോടതിയുടെ ചോദ്യം. സാധാരണ വിശ്വാസികള്‍ക്ക് ഇത് കൊണ്ട് ഒരു ഗുണവുമില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, അത്തരത്തില്‍ പറയുന്നത് അവസാനിപ്പിക്കണം എന്നും നിർദ്ദേശിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേയുള്ളൂ. അനന്തമായി നീളുന്ന വ്യവഹാരങ്ങള്‍ ഇരുസഭയെയും മുറിപ്പെടുത്തുകയേ ഉള്ളൂ. നിയമവ്യവഹാര പ്രക്രിയയുടെ അവസാനമെത്തിയെന്ന് ഇരുസഭകളും മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് പളളിത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പള്ളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. രണ്ട് വിഭാ​ഗം എന്ന് പറയുന്നതിന് പ്രസക്തി ഇല്ല എന്ന് കോടതി പറഞ്ഞു. 1934ലെ ഭരണ ഘടന അംഗീകരിക്കാൻ തയ്യാർ ആണോ എന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു.നാളുകളായി ഈ തർക്കം…

നാമനിർദേശ പത്രികകൾ ട്രൈബ്യൂണൽ അംഗീകരിച്ചു

കോട്ടയം : പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയുടെ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികകൾ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രൈബ്യൂണൽ പരിശോധിച്ച് സാധുവാണെന്ന് കണ്ട് ആയത് സ്വീകരിച്ചു.സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രൈബ്യൂണൽ അധ്യക്ഷൻ അഭി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ട്രൈബ്യൂണൽ അംഗങ്ങളായ റവ.ഫാ പി.കെ സഖറിയാ പെരിയോർമറ്റം, അഡ്വ. മാത്യൂസ് മഠത്തേത്ത്, ശ്രീ.തോമസ് ജോൺ , അഡ്വ. ഡോ. മത്തായി മാമ്പള്ളി എന്നിവർ ചേർന്നാണ് പത്രികകൾ പരിശോധിച്ചത്.നാമനിർദേശ പത്രികകൾ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടപടി ചട്ടങ്ങൾക്ക് അനുസൃതമാണെന്നും ആയത് നിർദിഷ്ഠ ഫോറത്തിലാണെന്നും ട്രൈബ്യൂണൽ വിലയരുത്തി. അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് വേണ്ടി മൂന്ന് നാമനിർദേശ പാത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. മലങ്കര മെത്രാപ്പോലീത്തായുടെയും കാതോലിക്കായുടെയും പിൻഗാമിയുടെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കുറ്റമറ്റതായും സുതാര്യമായും നടത്തുന്നതു വേണ്ടി പ്രവർത്തിച്ച ട്രൈബ്യൂണൽ അംഗങ്ങളോടുള്ള അഭിനന്ദനങ്ങളും അനുമോദനങ്ങളും പരിശുദ്ധ സഭയ്ക്ക് വേണ്ടി…