വിദ്യാർത്ഥികൾ കാലഘട്ടത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തി പറന്നുയരണം

പത്തനംതിട്ട: കാലഘട്ടത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തി രാജ്യത്തിൻ്റെ കരുത്തുള്ള ഭാവി വാഗ്ദാനങ്ങളായി വിദ്യാർത്ഥികൾ മാറണമെന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നിങ്ങളുടെ സ്വപ്നങ്ങൾക്ക് അപ്പുറമാണ് ലോകത്തിൻ്റെ സാധ്യതകൾ കഠിനാധ്വാനത്തോടും ദൈവീകതയോടും കൂടി അതിനെ സമീപിച്ചാൽ ഉന്നതമായ ജീവിത വിജയം കൈവരിക്കാൻ സാധിക്കും, സമൂഹത്തിൽ വേർതിരിവുകൾ ഇല്ലാതെ മാനുഷീക മൂല്യത്തോടെ ഏവരെയും ഒന്നായി കാണാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ: ഹർജി തള്ളി

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സ്റ്റേ ചെയ്യണമെന്ന് വിഘടിത വിഭാഗത്തിന്റെ ആവശ്യം ബഹു. സുപ്രീംകോടതി തള്ളി ഉത്തരവായി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പുതിയ കാതോലിക്കയെ തിരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികൾ മരവിപ്പിക്കണമെന്നാവശ്യപെട്ട് ബഹു : സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി .യാക്കോബായ വിഘട വിഭാഗത്തിലുള്ള പോൾ വർഗീസ് , ഇ പി ജോണി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ആണ് പരിഗണിച്ചത്.കേസ് വീണ്ടും 8 ആഴ്ച്ചക്ക് ശേഷം പരിഗണിക്കും. മലങ്കര അസോസിയേഷൻ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ യാക്കോബായ വിഭാഗം കൊടുത്തതായ കോടതി അലക്ഷ്യകേസ് പരിഗണിക്കുമ്പോൾ അഭിപ്രായം സൂചിപ്പിക്കാം,ഒപ്പം കോടതി വിധി അംഗീകരിക്കാൻ വേണ്ടി മീഡിയേഷൻ വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ ആവശ്യവും നിരാകരിച്ചു.