വിശുദ്ധ ദേവാലയകൂദാശ

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് പേപ്പര്‍മില്‍ ഭാഗം പുനലൂര്‍ വിശുദ്ധ ദേവാലയകൂദാശ 2021 ആഗസ്റ്റ് 30, 31 തീയതികളില്‍കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോണിയോസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നീ പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു തത്സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടി.വിയില്

ഫാ. ഡോ. എബ്രഹാം ഉമ്മൻ നിര്യാതനായി

കുവൈറ്റ് മഹായിടവക മുൻ വികാരിയുംനാഗ്പൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് സെമിനാരിയിലും കോട്ടയം പഴയ സെമിനാരിയിലും അദ്ധ്യാപകനായിരുന്ന ഫാ. ഡോ. എബ്രഹാം ഊമ്മൻ (അബു അച്ചൻ ) നിര്യാതനായി. ദീർഘകാലം കൽക്കട്ടാ ഭദ്രാസന സെക്രട്ടറിയായും ഭിലായ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായും ബൊക്കോറോ MGM School Principal തുടങ്ങി വിവിധ School കളിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പത്താമുട്ടം സെൻ്ററിൻ്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം ഒളശ്ശ സെ.മേരീസ് ഇടവകയിൽ പെട്ട നാലാത്ര ശ്രീ ഉമ്മൻ ഏബ്രാഹിമിൻ്റെ പുത്രനാണ്.1987 ഫെബ്രുവരി 1 ന് വൈദികനായി മല്ലപ്പള്ളി പു വത്തുമ്മുട്ടിൽ അക്കാമ്മ ഏബ്രാഹമാണ് സഹധർമ്മിണി . കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ്, ബൊക്കാറോ, ദുർഗ്ഗപ്പുർ, ധൻബാദ്, സിന്ദ്രീ, അസൻസോൾ തുടങ്ങി ധാരളം ഇടവകകളിൽ അച്ചൻ സേവനനുഷ്ഠിച്ചിട്ടുണ്ട്