ഷാജു, ശുശ്രൂഷക സംഘം തുമ്പമൺ ഭദ്രാസന സെക്രട്ടറി

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ്സ് തിരുമേനിയുടെ കല്പനയാൽ നിയമിതനായ ശ്രീ. ഷാജു എം. ജോർജ്. (തുമ്പമൺ ഏറം, സെൻറ് ജോർജ് ഓർത്തോഡോക്സ് വലിയ പള്ളി ഇടവകാംഗമാണ് )

ഫാ.എൻ .പി. കുരിയാക്കോസ് നിര്യാതനായി

കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാ. എൻ .പി. കുരിയാക്കോസ് നിര്യാതനായി. ദീർഘകാലം ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പഴയപള്ളി വികാരിയായിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി ചാപ്പലിന്റെ ചാപ്ലെയിനായി പ്രവർത്തിച്ചു വരികയായിരുന്നു.