ഫാ.റ്റി യൂഹാന്നോൻ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികൻ ;കുണ്ടറ മുളമൂട്ടിൽ റ്റി ജെ സദനത്തിൽ ഫാ.റ്റി .യൂഹാന്നോൻ നിര്യാതനായി.ശവസംസ്കാരം നാളെ 3 pm കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ . വാർത്ത : ഫാ. ജേക്കബ് കല്ലിച്ചെത്ത്

പരിശുദ്ധ കാതോലിക്കാബാവ അനുസ്മരണം

ദോഹ : പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തിൽ മലങ്കര ഓർത്തഡോൿസ് ചർച്ച്, ദോഹ 16 ജൂലൈ 2021, വെള്ളിയാഴ്ച വി. കുർബാനയ്ക്കു ശേഷം അനുശോചന സമ്മേളനം നടത്തി. ഇടവക വികാരി റവ. ഫാദര്‍ തോമസ് ഫീലിപ്പോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാംസ്‌കാരിക മത നേതാക്കൾ പങ്കെടുത്തു. എത്യോപ്യൻ ഓർത്തഡോൿസ് തേവാദോ ചർച്ച് മിഡിൽ ഈസ്റ്റ് ആർച്ച്ബിഷപ്പ് H.G ആബൂനാ ദിമിത്രിയോസ് മുഖ്യാതിഥി ആയിരുന്നു. ഗ്രീക്ക് ഓർത്തഡോൿസ് സഭയുടെ ജെറുസലേം ആർച്ച്ബിഷപ്പ് H.G മാർ മക്കാറിയോസ് അനുശോചന സന്ദേശം അയച്ചു. ഇടവക സെക്രട്ടറി ശ്രീ. സജി പി. ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി ശ്രീ. റെജി മാത്യു, ഇന്ത്യൻ കൾച്ചർ സെന്റർ പ്രസിഡന്റ് ശ്രീ. പി.എൻ ബാബുരാജൻ, വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ…

പരിശുദ്ധ കാതോലിക്കാബാവയുടെ കബറിടം സന്ദർശിച്ചു

ആര്‍. എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം രാം മാധവ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു. ദേവലോകം അരമനയില്‍ എത്തിയ രാം മാധവിനെ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കബറിടത്തില്‍ ചുഷ്പചക്രം സമര്‍പ്പിച്ച ഒരുമണിക്കൂറോളം അരമനയില്‍ ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. കുര്യാക്കോസ് വര്‍ഗീസ്, ആര്‍. എസ്.എസ് നേതാക്കളായ പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, പ്രാന്തീയ…