“അഗാപ്പെ” അഖില മലങ്കര കലാമത്സരം

ലോകം ഇന്ന് കോവിഡ് എന്ന മഹാമാരി മൂലം പ്രതിസന്ധിയിൽ ആണല്ലോ. ഈ കാലയളവിൽ യുവജനം ഓൺലൈൻ ക്ലാസ്സുകളുടെയും ഏകാന്തതയുടെയും വീർപ്പുമുട്ടലുകൾ അനുഭവിക്കുന്നത് മൂലം മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്നു. ഈ സാഹചര്യത്തിൽ യുവതി യുവാക്കൾക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളിയിലെ സെന്റ് മേരീസ് യൂത്ത് മൂവ്മെന്റ് “അഗാപ്പെ ” എന്ന പേരിൽ നിങ്ങൾക്കായി ഒരു അഖില മലങ്കര കലാമത്സരം ഓൺലൈൻ ആയി ഒരുക്കുന്നു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തെങ്ങേലി സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഇടവകയിലെ എല്ലാ കുഞ്ഞുങ്ങൾക്കും, ഇടവകയോട് ചേർന്നുള്ള നമ്മുടെ സ്ഥാപനമായ മാർ ഡൈനീഷ്യസ് തബോർ കോൺവെന്റിലെ കുഞ്ഞുങ്ങൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.വാർഡ് അംഗം ശ്രീ ജോ ഇലഞ്ഞിമൂട്ടിൽ ഉൽഘടനം ചെയ്തു. ബഹുമാനപെട്ട ലിജു ശെമാശൻ ആദ്യക്ഷത വഹിച്ചു. അജു വർഗ്ഗീസ് , അലൻ വി കോശി, അശ്വിൻ റെജി, റോണി റോബി, നിധ്യ സൂസൻ ജോയ് എന്നിവർ ആശംസ അറിയിച്ചു.

മിസോറാം ഗവര്‍ണര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

പരുമല: ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊറോണക്കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവാ തിരുമേനി പറഞ്ഞു.പരുമല ഹോസ്പിറ്റല്‍ എത്തിയ മിസോറാം ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ. ഫാ.എം.സി..പൗലോസ്, ഫാ.എബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.