സന്നദ്ധ സംഘടനയുടെ ഉദ്ഘാടനം

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ സന്നദ്ധ സംഘടനയുടെ ( St. Elias crisis management Budhanoor) ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി ഫാ .മാത്യു വർഗ്ഗീസ് നിർവ്വഹിച്ചു.. തുടർന്ന് ഇടവകയിലെ കോവിഡ് മുക്തമായ രണ്ട് വീടുകൾ അണു വിമുക്തമാക്കി..

കാടിൻറ മക്കൾക്ക് കരുതലുമായി സ്നേഹക്കൂട്ടം

പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് ദാരിദ്ര്യത്തിൽ മുങ്ങിപ്പോയ ആദിവാസി ഊരുകളിൽ പലവ്യഞ്ജന-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സ്നേഹകൂട്ടം. ആങ്ങമൂഴിപ്ലാപ്പള്ളി , നിലയ്ക്കൽ മേഖലകളിലെ നൂറോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി. ഈ ദുരിതകാലത്ത് പ്രതിസന്ധിയിൽ ആയിരിക്കുന്ന അശരണരെയും ആലംബഹീനരെയും സമൂഹത്തിൻറ താഴെതട്ടിലുള്ള പാവങ്ങളെയും കരുതണമെന്ന് ഓർമിപ്പിച്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകളാണ് സ്നേഹ കൂട്ടത്തിന് പ്രചോദനമായത്. ദീനാനുകമ്പയും സഭാ സ്നേഹവും മുൻനിർത്തി പ്രവർത്തിക്കുന്ന സ്നേഹകൂട്ടം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് സ്നേഹ കൂട്ടം രക്ഷാധികാരി ഫാ ജോൺസൺ കാല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പറഞ്ഞു. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തെയും ദയനീയ മുഖം ലോകത്തിനു മുമ്പിൽ കൊണ്ടുവരിക എന്നതും ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനും എതിരായ പോരാട്ടത്തിന് ഏവരെയും അണിനിരത്തുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. സമൂഹത്തിൻറെ മുഖ്യധാരയിൽ വിരളമായി മാത്രം എത്തുന്ന കാടിൻറ മക്കളെ ചേർത്തു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന ബോധ്യത്തിൽ…

വൈദ്യുതി ശ്മശാന സഹായം

കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പാമ്പാടി അഭയഭവനിൽആരംഭിക്കുന്ന വൈദ്യുതി സ്‌മശാന നിർമ്മാണത്തിനായി പുതുപ്പള്ളി പള്ളിയുടെ വിഹിതം 25000രൂപ ഡോ. യൂ ഹാനോൻ മാർ ദിയകോ റോസിന് വികാരി റവ. ഫാ. എ. വി. വർഗീസ് കൈമാറുന്നു. ദയറ മാനേജർ റവ. ഫാ. മാത്യു. കെ. ജോൺ, സഹവികാരി റവ. ഫാ. എബ്രഹാം ജോൺ എന്നിവർ സമീപം.