പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം

Spiritual Audios-ന്റെ പ്രൊഡക്ക്ഷനില്‍ ഷെര്‍ളി ജോയിസിന്റെ വരികൾക്ക് ഫാ. രാജേഷ് ജോൺ ഏനാത്ത് സംഗീതം നല്‍കി പുതുമുഖഗായിക ഷിബി ഷാജി ആലപിച്ച ഏറ്റവും പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം ആരാധ്യന്‍ ഉടൻ വരുന്നു.

പരിസ്ഥിതി ദിനാചരണം

പത്തനാപുരം: അധീശത്വ ഭാവത്തോടെ പ്രകൃതിയിൽ മനുഷ്യൻ വർത്തിച്ചതാണ് ആവാസവ്യവസ്ഥയ്ക്ക് ശോഷണം ഉണ്ടാകുവാൻ കാരണം എന്ന് പത്തനാപുരം എംഎൽഎ ഗണേഷ്കുമാർ പ്രസ്താവിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻറ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരങ്ങളും മൃഗങ്ങളും മാത്രമല്ല സൂക്ഷ്മാണുക്കളും മണ്ണും എല്ലാം ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന തിരിച്ചറിവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. ഡോ യാക്കൂബ് മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും ഡോ ജോസഫ് മാർ ദീവന്നാസിയോസ് വിഷയാവതരണംവും നിർവഹിച്ചു. ദയറ സെക്രട്ടറി ഫാ ബെഞ്ചമിൻ മാത്തൻ, ഫാ കെവി പോൾ, ഫാ കോശി ജോൺ കലയപുരം, സ്ലീബാ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫലവൃക്ഷ തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു കുവൈറ്റ്‌ :…

നെയ്തെടുക്കാം കൂടിനുള്ളിൽ 2.0

അഖില മലങ്കര ബാലസമാജംമാവേലിക്കര ഭദ്രാസനം നെയ്തെടുക്കാം കൂടിനുള്ളിൽ 2.0 ഈ പ്രകൃതി ദിനത്തിൽ🌱 “പ്രകൃതിക്ക് നവജീവൻ ഏകാം സൃഷ്ടി പരിപാലനത്തിലൂടെ” എന്ന വിഷയത്തെക്കുറിച്ച് ഫാ. ബിജു പി തോമസ്(അഖില മലങ്കര ബാലസമാജം വൈസ് പ്രസിഡന്റ്) നമ്മളോട് സംസാരിക്കുന്നു… 2021 ജൂൺ 5 തീയതി വൈകിട്ട് 7:00 മണി മുതൽ മാവേലിക്കര ഭദ്രാസന ബാലസമാജം ഫേസ്ബുക്ക് പേജിലൂടെ തൽസമയം Facebook Live Streaming onhttps://www.facebook.com/Balasamajam-Malankara-Orthodox-Syrian-Church-Mavelikara-Diocese-103092648017168/ #Balasamajam_Mavelikara_Diocese