ഫാ.ജേക്കബ് മനയത്ത് നിര്യാതനായി

കോളിയാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് പള്ളിയിൽ 52 വർഷക്കാലം വികാരിയായിരുന്ന ഫാ.ജേക്കബ് മനയത്ത് നിര്യാതനായി. സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ സീനിയർ വൈദീകനും, മനയത്ത് എൽദോ ജേക്കബ്ബ് അച്ചന്റെ പിതാവുമായിരുന്നു. സ്ലീബാ ജേക്കബ്ബ് മനയത്ത്, റീത്താ ജേക്കബ്ബ് എന്നിവരാണ് മറ്റു മക്കൾ. ആദരാഞ്ജലികൾ…

പരിസ്ഥിതി സംരക്ഷണ സെമിനാർ

കൂർത്തമല സെന്റ്. മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലും ചെങ്ങന്നൂർ ഭദ്രാസന മാധ്യമ വിഭാഗം ബഥെൽ ക്രീയേഷൻസിന്റെ സഹകരണത്തോടെയും ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പരിസ്ഥിതി സംരക്ഷണ സെമിനാർ 5-ന് വൈകുന്നേരം 7 മണി മുതൽ ഓൺലൈൻ വഴി നടത്തപെടുന്നു. ചെങ്ങന്നൂർ ഭദ്രസാന സഹായ മെത്രാപോലീത്ത അഭി. ഡോ. മാത്യുസ് മാർ തീമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിക്കുന്ന യോഗം ബഹു. ആരോഗ്യ മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് സെമിനാർ ഉൽഘാടനം ചെയ്യുന്നതാണ്.ഇന്ദിര ഗാന്ധി നാഷണൽ ഫോറെസ്റ്റ് അക്കാദമി ഓഫീസർ ട്രെയ്നീ ശ്രി. ഗണേഷ് ഉഷാ രാജൻ IFS മുഖ്യ പ്രഭാഷണം നടത്തും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതിദിനാഘോഷം

അഖില മലങ്കര പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് മൗണ്ട് താബോര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആതിഥ്യം അരുളും. പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലീമിസിന്റെ അധ്യക്ഷതയില്‍ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം പത്തനാപുരം എം.എല്‍.എ. കെ ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ചിന്താവിഷയം ആയി തിരഞ്ഞെടുത്ത ‘ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനം’ എന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് പരിസ്ഥിതി വ്യവസ്ഥയുടെ തകര്‍ച്ച തടയുന്നതിനായി പ്രവര്‍ത്തിക്കും. സമ്മേളനത്തിനുശേഷം വിവിധ കര്‍മപദ്ധതികള്‍ക്ക് ആരംഭം കുറിക്കും. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്,മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഫാ. ബെഞ്ചമിന്‍ മാത്തന്‍, ഫാ. കോശി ജോണ്‍ എന്നിവര്‍ അറിയിച്ചു.