പൊതിച്ചോറ് നൽകി

ചാത്തന്നൂർ വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പ്രദേശത്തെ നിർധനരായ ജനങ്ങൾക്കായി ഒരു നേരത്തെ ആഹാരം, പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നൽകി. പൊതിച്ചോറ് ബഹുമാനപ്പെട്ട ഇടവക സഹവികാരി ഫാ. മാത്യു ഫിലിപ്പ്, SI ഗോപകുമാറിന് നൽകുന്നു. യുവജനപ്രസ്ഥാന അംഗങ്ങൾ സമീപം.

ക്ഷീര കർഷകർക്ക് സഹായവുമായി യുവജനപ്രസ്ഥാനം

വളഞ്ഞവട്ടം: അന്താരാഷ്ട്ര ക്ഷീര ദിനത്തിൽ ക്ഷീരകർഷകർക്ക് സഹായവും യുവ കർഷകർക്ക് ആദരവുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന ക്ഷീരകർഷകർ പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന് നിരണം ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. നിരണം ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിത സ്പർശം കാർഷിക സഹായ പദ്ധതിയുടെ ഭാഗമായി നിരണം ഡിസ്ട്രിക്ടിൽ ഉൾപ്പെടുന്ന നൂറോളം ക്ഷീരകർഷകർ ഗുണഭോക്താക്കളായി. മുഖ്യ സന്ദേശം നൽകിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ യുവ ക്ഷീര കർഷകരെ ആദരിച്ചു. വൈസ് പ്രസിഡൻറ് ഫാ വർഗീസ് തോമസ് എം അധ്യക്ഷത വഹിച്ചു. ഫാ ചെറിയാൻ ജോർജ്,കേന്ദ്ര റീജണൽ സെക്രട്ടറി മത്തായി ടി വർഗീസ്, ഭദ്രാസന സെക്രട്ടറി ജിജോ ഐസക്, ട്രഷറർ തോമസ് ചാക്കോ, ഓർഗനൈസർ സക്കറിയ തോമസ്, ജോബിൻ മാത്യു,ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.

“സിംപോണിയ’21”

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് “സിംപോണിയ’21” എന്ന പേരില്‍ 22-മത് രക്തദാന ക്യാമ്പ് നടത്തപെടുന്നു. 11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള സമയ ക്രമീകരണങ്ങൾ പാലിക്കുന്നതിനായി (മണിക്കൂറിൽ 20 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ) പേര്, മൊബൈൽ നമ്പർ, സമയം, എന്നിവ 09.06.202, ബുധനാഴ്ച വൈകിട്ട് 9 മണിയ്ക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലോ, ഗൂഗിൾ ഫോമിലുടെയോ അറിയിക്കേണ്ടതാണ്.WhatsApp Numbers:39288728, 36444866, 36269262 , . Google:https://docs.google.com/forms/d/e/1FAIpQLSe7h2i05jBmwc_jhT5ehB_Fh_m3buYZJTz56zYFLWMWKpneGQ/viewform?vc=0&c=0&w=1&flr=0 ✅കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച് 10…

സുബേദാർ മേജർ ആയി ചുമതലയേറ്റു

ഇന്ത്യൻ കരസേനയുടെ ജവാൻ റാങ്കിലെ ഉയർന്ന പോസ്റ്റായ സുബേദാർ മേജർ ആയി ചുമതലയേറ്റ മീനടം വലിയപ്പള്ളി ഇടവകാഗം കുന്നേൽവയലിപ്പാടത്ത് ബൈജു കുര്യാക്കോസിസ് പ്രാർത്ഥനാആശംസകൾ….

കരുതൽ: നിരന്തരം നിർലോഭം പദ്ധതി

കരുതൽ: നിരന്തരം നിർലോഭം. എന്ന പദ്ധതിയുടെ ഭാഗമായി മുടവൂർ സെൻറ് ജോർജ് ഓർത്തഡോസ് പള്ളി ഇടവകയുടെ സമീപത്തുള്ള രണ്ടു വാർഡുകളിൽഭക്ഷ്യ കിറ്റ് വിതരണം ഇടവക വികാരി ഫാദർ ഗീവർഗീസ് കാപ്പിൽ വാർഡ് മെമ്പർ വിജി പ്രഭാകരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റിമാരായ ബിനോ പോൾ, റെജി മാത്യു ,സെക്രട്ടറി ചെറിയാൻ ഐസക്,Adv Biju,സാബു പച്ചേലിൽ, പൊളൂട്ടി ചെറിയാൻ, വിൽസൺ സി എം,ബേസിൽ പി ജോസ്, മാത്യുസ് എബ്രഹാം, ജോയി പച്ചേലിൽ,ബീന ബിജു എന്നിവർ സന്നിഹിതരായിരുന്നു.