കമ്മ്യൂണിറ്റി കിച്ചണിലേക് സാധനങ്ങൾ നൽകി

കടപ്ര ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക് ആവശ്യമായ അരിയും പച്ചക്കറിയും മറ്റ്‌ സാധനങ്ങളും നിരണം വലിയ പള്ളി വികാരി ഫാദർ വർഗ്ഗീസ് മാത്യു ട്രസ്റ്റി പി ജി കോശി എന്നിവർ എത്തിച്ചു നൽകി.

ഒ. വി. ബി. എസ് സമാപനം

നിരണം പള്ളി ഓ വി ബി എസിനോട് അനുബന്ധിച്ച്നടത്തപ്പെടുന്ന സമാപന മീറ്റിങ്ങ് രാവിലെ 10.00AMന് ആരംഭിക്കും Join Google Meetസമയം:  –  10.00 AM, 29 മേയ് 2021 Google Meet Link: https://meet.google.com/hew-uxtg-whm

ജന്മദിനാശംസകൾ

നിരണം ഭദ്രസന അംഗവും പാണ്ടൻങ്കേരി സെന്റ് മേരീസ്‌. ഇടവക അംഗവും ഇപ്പോൾ കാരക്കൽ സെന്റ് ജോർജ് ഇടവക വികാരിയും ആയ ഫാ. കെ. സി സ്കറിയ കണ്ണമ്മാലിൽ അച്ചൻ ജന്മദിനാശംസകൾ.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു ഓര്‍ത്തഡോക്‌സ് സഭ

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത. ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാകുവാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. കേരളാ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉളളതായ അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാനായി ജസ്റ്റിസ് ബഞ്ചമിന്‍ കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി മാര്‍ ദീയസ്‌ക്കോറസ് പറഞ്ഞു.

N 95 മാസ്കിൻ്റെ വിതരണം

കോലഞ്ചേരി ഇടവകയുടെ നേതൃത്വത്തിൽഇടവകയിലെ എല്ലാവർക്കും N 95 മാസ്കിൻ്റെ വിതരണം വിശുദ്ധ കുർബ്ബാനക്ക് ശേഷംവികാരി ഫാ. ജേക്കബ് കുര്യനച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ . ഏലിയാസ് പി മാത്യു, വടയമ്പാടി യൂണിറ്റ് സെക്രട്ടറി ബിജു കാവനാലിന് നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക കുടുംബ യൂണിറ്റില്ലേ കോവിഡ് ബാധിധരായ അംഗങ്ങളുടെ ഓക്സിജൻ ലെവൽ പരിശോധിക്കുന്നതിനായി പൾസ് ഓക്സിമീറ്റർ ഡോ. എലിയാസ് പി മാത്യു( കോലഞ്ചേരി ഔർ ലേഡീസ് ക്ലിനിക് ഡയറക്ടർ ) യുവജന പ്രസ്ഥാന സെക്രട്ടറി സിബിൻ സണ്ണിക്ക് കൈമാറി..

കൈത്താങ്ങായി കാരമൂട് സെൻ്റ് മേരീസ് സെഹിയോൻ പള്ളി

കോവിഡ്-19 മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും പ്രയാസപ്പെട്ടവര്‍ക്കും കൈത്താങ്ങായി പാക്കിൽ കാരമൂട് സെൻ്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി.പള്ളിയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം വികാരി ഫാ. ജോൺ ശങ്കരത്തിൽ ഉത്ഘാടനം ചെയ്തു

മരുഭൂമിയിലെ പരുമല സിൽവർ ജൂബിലി നിറവിൽ

മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ MGOCSM യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ. സിൽവർ ജുബിലി ലോഗോ പ്രകാശനം ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ. ജെയ്‌സൺ തോമസ് , വൈസ് പ്രസിഡന്റ് ശ്രീ. ക്രിസ്റ്റഫർ രാജു, സെക്രട്ടറി, മാസ്റ്റർ ആരൻ റജി, ട്രഷറർ ശ്രീ എബി സിജു ചെറിയാൻ, സ്റ്റുഡൻറ് ട്രഷറർ മാസ്റ്റർ ഷോൺ എബ്രഹാം , എക്സ് ഒഫിഷ്യോ ശ്രീ. അലക്സ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ആരാധന പഠനം സേവനം എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി വിവിധ പരിപാടികൾ സിൽവർ ജൂബ്ബിലിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്നതാണ്.

മദർ സൂസന്‍ കുരുവിളയുടെ ചരമ വാർഷികം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള കണ്ടനാട് മാർ ഗ്രീഗോറിയോസ് ആശ്രമത്തിന്റെ സ്ഥാപക മദർ സൂസന്‍ കുരുവിളയുടെ മൂന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു ആശ്രമ സുപ്പീരിയർ റവ. മാത്യൂസ് റമ്പാച്ചന്റ കാർമീകത്വത്തിൽ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ധൂപ പ്രാർത്ഥനയും നടന്നു.. മൈലപ്ര മാർ കുര്യകോസ് ദയറായിലെ നടന്ന വി.കുർബാനക്കു റെവ.ഫാ ബെന്യാമിൻ ശങ്കരത്തിൽ പ്രധാന കാർമികത്വം വഹിച്ചു.. ബഹു.നാഥനിയേൽ റമ്പാച്ചൻ സഹ കാർമികത്വം വഹിച്ചു