ദിദിമോസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ അദ്ദേഹം കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു. വി.മൂന്നിന്മേൽ കുർബാനയ്ക്ക് അഭി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. അഭി.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, അഭി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ സഹകർമികത്വം വഹിച്ചു. അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, അഭി.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, അഭി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരും സന്നിഹിതരായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ദേവലോകം അരമന ചാപ്പലിൽ ആചരിച്ചു. ഫാ. സൈബു സഖറിയാ വി. കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. അരമന മാനേജർ ഫാ. എം. കെ കുര്യൻ, ഫാ.…

ഓർമ്മപ്പെരുന്നാളും കോവിഡ് ഫുഡ് കിറ്റ് വിതരണവും

അട്ടപ്പാടി മിഷന്റെ സ്ഥാപക പിതാവായ പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ഏഴാമത് ഓർമ്മ പെരുന്നാൾ ഇന്ന് (26.05.2021) അട്ടപ്പാടി ആശ്രമം ചാപ്പലിൽ നടത്തി. രാവിലെ 7 മണിക്ക് ഫാദർ വർഗീസ് മാത്യുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിശുദ്ധ പിതാവിന്റെ സ്മാരക കബറിങ്കൽ ധൂപ അർപ്പണവും മധ്യസ്ഥ പ്രാർത്ഥനയും നടത്തി. ആശ്രമം സുപ്പീരിയർ ഫാദർ വർഗീസ് ജോസഫ്, ഫാദർ എം ഡി യൂഹാനോൻ റമ്പാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. പാച്ചോർ നേർച്ചയും നടത്തി. കോവിഡ് പാക്കേജ് കോവിഡ് 19 ന്‍റെ രണ്ടാം വരവ് അട്ടപ്പാടിയിലെ പാവപ്പെട്ട ജന സമൂഹത്തെ ഗ്രസിച്ചിരിക്കയാണ്. 1000 ൽ അധികം കോവിഡ് പോസിറ്റീവ് കേസ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിലെ വരുമാനം കണ്ടെത്തുന്ന വ്യക്തി കോവിഡ് പോസിറ്റീവ് ആവുകയും വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിയാതെ…

വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു

രാജ്യസേവനത്തിനിടയിൽ ഇന്ത്യൻ ആർമിയിൽ ഹവിൽദാറായ ശ്രീ .ലാലു പി ജോയ് ഇന്ന് രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു .പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് .ആദരാഞ്ജലികൾ