നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം

കോവിഡ് പ്രതിസന്ധിമൂലം നിത്യവേതനത്തിന് വേണ്ടി ബുദ്ധിമുട്ടുക്കുന്നവർക്ക് വേണ്ടി ഡൽഹി രോഹിണിയിലെ സെയ്ന്റ് ബേസിൽ ഓർത്തഡോൿസ് ദേവാലയ അംഗങ്ങൾ, സ്വരൂപിച്ചു നൽകിയ തുകയിൽ നിന്ന്, ജോലി നഷ്ടപ്പെട്ട പാവപ്പെട്ട ദിവസ വേതന കൂലിപ്പണിക്കാർക്കും, അതിഥി തൊഴിലാളികൾക്കും നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സ്ഥാപനമായ ആഞ്ചലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്‌തു. ഡൽഹി ഭദ്രാസനാധിപൻ ഡോക്ടർ യൂഹാനോൻ മാർ ദിമെത്രിയോസ് കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ സജി യോഹന്നാൻ, ആഞ്ചൽ ഡയറക്ടർ ഫാദർ ബിജു ഡാനിയേൽ എന്നിവർ തദവസരത്തിൽ സന്നിഹതരായിരുന്നു.

തൊട്ടുപുറം യുവജനപ്രസ്ഥാനം കൈത്താങ്ങ്

കോവിഡ് മഹാമാരിയിൽ പ്രയാസം അനുഭവിക്കുന്ന തൊട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബങ്ങൾക്കും ഇടവകയിലെ സമീപ പ്രദേശത്തുള്ളവർക്കും തൊട്ടുപുറം സെന്റ് മേരീസ് & സെന്റ്‌ ഗ്രീഗോറിയോസ് സംയുക്ത യുവജന പ്രസ്ഥാനം ഭക്ഷ്യ കിറ്റുകൾ നൽകി.

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളിയിലെ ചെട്ടികുളങ്ങര സെന്റ് ജോൺസ് ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ , കോവിഡ് ലോക്ഡൗൺ കാലത്തു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടവകയിലേയും സമീപപ്രദേശത്തെ ഭവനങ്ങളിലും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു .