ഫാ കെ സി സാമുവേൽ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സുറിയാനി ‌ സഭയുടെ കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന ആചാര്യ ശ്രേഷ്ടനും ശൂരനാട് മൌണ്ട് സീനായ് ആശ്രമത്തിന്റെയും മാർ ബർസൗമ ചാപ്പലിന്റെയും സ്ഥാപകനുമായ റവ ഫാ കെ സി സാമുവേൽ(87 ) നിര്യാതനായി. ശാസ്താംകോട്ട പുന്നമൂട് ഡോ സി റ്റി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ ആയി വിരമിച്ചു. ബിഷപ്പ് എംഎംസി എച്എസ്എസ് പ്രിൻസിപ്പൽ ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചു.വന്ദ്യ അച്ചന്റെ കബറടക്കം ചക്കുവള്ളി മൗണ്ട് സീനയ് ആശ്രമത്തിൽ നാളെ വൈകുന്നേരം 3 ന് നടത്തപ്പെടും .

ഭക്ഷണ കിറ്റുകളുടെ ഭദ്രാസനതല വിതരണഉദ്ഘാടനം

ഓർത്തോഡക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകളുടെ ഭദ്രാസനതല വിതരണഉദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭി .ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമനസുകൊണ്ട് യുവജനപ്രസ്ഥാനം ഭദ്രാസന ഭാരവാഹികൾക്ക് നൽകി നിർവഹിക്കുന്നു. ആദ്യഘട്ടമായി 500 ഓളം കിറ്റുകളാണ് വിതരണം ചെയ്യുന്നത് . മലയോര മേഖലയായ ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിലും, എറണാകുളം,ഇടുക്കി,കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ നിർധനരായ കുടുംബങ്ങൾക്ക് ആണ് കിറ്റുകൾ വരും ദിവസങ്ങളിൽ യുവജനപ്രസ്ഥാനം പ്രവർത്തകർ വിതരണം ചെയ്യുന്നത്.ഒരു കുടുംബത്തിന് ആവശ്യമായ റവ,ആട്ട,പഞ്ചസാര, തേയില,മുളക് പൊടി,മഞ്ഞൾപൊടി,സാമ്പാർപൊടി,മല്ലിപൊടി,മുളക്പൊടി,സോപ്പുകൾ,ബിസ്കറ്റ് തുടങ്ങി പത്തിലധികം ഭക്ഷ്യധാന്യങ്ങൾ ആണ് വിതരണം ചെയ്യുന്നത്.

ദിദിമോസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ആയിരുന്ന കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ 7-മത് ശ്രാദ്ധപ്പെരുന്നാൾ കൊടിയേറ്റ് പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പത്തനാപുരം മൗണ്ട് താബോർ ദയറാ ചപ്പലിൽ കൽക്കട്ട ഭദ്രാസനാദ്ധിപൻ അഭിവന്ദ്യ ഡോ ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപോലിത്ത നിർവഹിച്ചു

മാർ മിലിത്തിയോസ് തിരുമേനിക്ക് അഭിനന്ദനങ്ങൾ

പൗരോഹിത്യത്തിന്റെ 35 വർഷങ്ങൾ പിന്നിടുന്ന സഭയുടെ സീനിയർ മെത്രാപ്പോലീത്തയും എം. ഒ. സി ടിവി അഡ്വൈസറി ബോർഡ്‌ ചെയർമാനുമായ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിക്ക് അഭിനന്ദനങ്ങൾ. മാനേജിങ് എഡിറ്റർ കുര്യൻ പ്രക്കാനം, എഡിറ്റർ സുനിൽ കെ. ബേബി, എം. ഒ. സി ടിവി ടീം അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു.