മന്ത്രി വാസവൻ പാമ്പാടി ദയറാ സന്ദർശിച്ചു

സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പാമ്പാടി മാർ കുറിയാക്കോസ് ദയറാ സന്ദർശിച്ചു. സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനി പൊന്നാട അണിയിച്ച് ആശംസകൾ അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് മന്ത്രിമാരും നിയുക്ത ഡെപ്യൂട്ടി സ്പീക്കറും

പരുമല: സെൻറ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ മന്ത്രിമാരായ പി പ്രസാദ്, വീണാ ജോർജ്ജ് എന്നിവരും നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പി.എസ്സ്സി അംഗം ഡോ. ജിനു സക്കറിയ ഉമ്മനും സന്ദർശിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അതിഥികളെ സ്വീകരിച്ച് സഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ചികിത്സാ പുരോഗതിയും ആരോഗ്യ വിവരവും ചോദിച്ചറിഞ്ഞ അതിഥികളോട് നീതിയുക്തവും നിയമാധിഷ്ഠിതവുമായ സത്ഭരണം കാഴ്ചവയ്ക്കുവാൻ സർക്കാരിന് കഴിയട്ടെ എന്ന് പരിശുദ്ധ ബാവ ആശംസിച്ചു. കോവിഡ് മഹാമാരിക്കെതിരെയുള്ള ഗവൺമെൻറിൻറ പോരാട്ടങ്ങൾക്ക് സഭയുടെ പിന്തുണയും പരിശുദ്ധ ബാവാ അറിയിച്ചു. ആശുപത്രി സി.ഇ.ഒ ഫാ എം സി പൗലോസ് സന്ദർശനത്തിന് ക്രതജ്ഞ നേർന്നു. തുടർന്ന് പരുമലപ്പള്ളി സന്ദർശിച്ച മന്ത്രിമാരേയും നിയുക്ത ഡെപ്യൂട്ടി സ്പീക്കറേയും…

പരുമല സെമിനാരിയിൽ പെന്തിക്കോസ്തി പെരുന്നാൾ

പരുമല സെമിനാരിയിൽ പരിശുദ്ധ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയ്ക്ക് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു

പരുമല സെമിനാരിയിൽ പെന്തിക്കോസ്തി പെരുന്നാൾ

പരുമല സെമിനാരിയിൽ പരിശുദ്ധ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയ്ക്ക് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു

കിറ്റുകൾ വിതരണം ചെയ്തു

കണ്യാട്ടുനിരപ്പ് സെൻറ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ OCYM ന്റെയും/മർത്തമറിയാം വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ ഇടവകാംഗങ്ങൾക്കും പരിസരവാസികൾക്കും വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീമതി ഷീജ വിശ്വനാഥ്, വാർഡ് മെംബർ ശ്രീമതി ഷൈനി ജോയി എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി

“ജ്യോതിസ് ആശ്രമം” മാസ്കുകൾ നിർമിച്ച് നൽകി

“ രാജസ്ഥാൻ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിൻ കീഴിൽ രാജസ്ഥാനിലെ “ജ്യോതിസ് ആശ്രമം” ,സിറോഹി ജില്ലയിലെ പോലീസ് സേനക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ച് നൽകി മാതൃകയായി. ജില്ലാ പോലീസിന് വേണ്ടി പ്രവീൺ കുമാർ IPS, ആശ്രമാധിപൻ കൂടിയായ വന്ദ്യ ഫീലിപ്പോസ് റമ്പാച്ചനിൽ നിന്നും മാസ്കുകൾ ഏറ്റുവാങ്ങി.ഫാ.തോമസ് മാത്യു സന്നിഹിതനായിരുന്നു. ആശ്രമം അധികൃതരോടുള്ള നന്ദി പ്രവീൺ കുമാർ അറിയിച്ചു. പരി. പുലിക്കോട്ടിൽ ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സിനാൽ സ്ഥാപിക്കപ്പെട്ട മലങ്കരയിലെ പ്രഥമ ആശ്രമം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആശ്രമത്തിനടുത്ത ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് വന്ദ്യ.ഫീലിപ്പോസ് റമ്പാൻ കൂടുതൽ ശ്രദ്ധ നൽകി വരുന്നത്.കോവിഡ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തിൽ റമ്പാച്ചന്റെ മനസ്സിൽ ഉണ്ടായ ആശയമാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിട്ടുള്ളത്. പത്തനംതിട്ടയിലെ കുമ്പഴ വലിയ പള്ളി ഇടവകാംഗം കൂടിയാണ് വന്ദ്യ. ഫീലിപ്പോസ് റമ്പാൻ.…

ഭക്ഷ്യകിറ്റ് ഭദ്രാസന തല വിതരണ ഉദ്ഘാടനം നടത്തി

തണ്ണിത്തോട് : തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് നടത്തപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന 500 കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. കോന്നി എംഎൽഎ അഡ്വ. കെ.യു.ജനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബ്രിൻസ് അലക്‌സ് മാത്യൂസ്, ഫാ. നിഥിൻ പ്രസാദ് കോശി, . ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ചു തുമ്പമൺ ലിഡാ ഗ്രിഗറി, അനി കിഴക്കുപുറം, ജോമോൻ മരുതൂർ, എം.റ്റി.ജോൺ, ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്ഫാ. വി.ഇ.മാത്യൂസ് കോർ എപ്പിസ്‌കോപ്പ നൽകിയ 25000 രൂപ ഫാ. ബ്രിൻസ് മാത്യു MLAയെ ഏൽപ്പിച്ചു.