കിറ്റ് വിതരണം ചെയ്തു

തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന 80-ഓളം കുടുംബങ്ങൾക്കായ് തയ്യാറാക്കിയ 1600 രൂപയോളം വിലവരുന്ന അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയുമടങ്ങുന്ന കിറ്റ് ഇടവകയിലെ നാല് യുവജന പ്രസ്ഥാനങ്ങളുടെയും നേത്യത്വത്തിൽ വിതരണം ചെയ്തു.

വീണാ ജോർജ് പരുമല തിരുമേനിയുടെ കബറിടത്തിൽ

ആരോഗ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വീണാ ജോര്‍ജ്ജ് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി. മാനേജര്‍ ഫാ.വൈ.മത്തായികുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആശംസകള്‍ അറിയിച്ചു.

യുവജനപ്രസ്ഥാനം സമൃദ്ധി പദ്ധതി

മാവേലിക്കര ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മറ്റൊരു പദ്ധതി ആവിഷ്കരിക്കുകയാണ്. ചുറ്റുപാടുകൾ ഇടവകകൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ പത്ത് വയസ്സൊ അതിൽ താഴെയോ പ്രായമായ കോവിഡ് ബാധിതരായതോ കോറന്റൈൻ ഇരിക്കുന്നതോ ആയ കുട്ടികൾ ഉണ്ടോ?? എങ്കിൽ ഉടൻ തന്നെ ഭദ്രാസന നേതൃത്വത്തെ വിവരം അറിയിക്കുക. അവർക്കായി പോഷക ആഹാരങ്ങൾ അടങ്ങിയ ഒരു കിറ്റ് നൽകുന്ന സമൃദ്ധി പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം ഭദ്രാസന നേതൃത്വം നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു നൽകുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9961574964(മനു തമ്പാൻ)

5 ഓക്സിജൻ കോണ്സന്ട്രേറ്റർ മെഷിനുകൾ സംഭാവന നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന കോവിട് 19 അനുബന്ധ ചാരിറ്റി പ്രൊജക്റ്റുകളുടെ ഭാഗമായി 5 ഓക്സിജൻ കോണ്സന്ട്രേറ്റർ മെഷിനുകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികയെക്കു (BBMP) സംഭാവന നൽകി.ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും ഭദ്രാസന സെക്രട്ടറി ഫാ. സന്തോഷ് സാമുവേലും മെഷീനുകൾ BBMP ജോയിന്റ് കമ്മീഷണർ മിസ്സിസ്. പല്ലവി കെ. ആർ. ന് കൈമാറി. കൂടാതെ 2 ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെശിനുകൾ ബെംഗളൂരു ഓർത്തഡോക്സ്‌ ഭദ്രാസന അരമനയിലും എത്തിയിട്ടുണ്ട്. ഇതു ഭദ്രസനത്തിലെ വിവിധ ഇടവകകളിൽ ആവശ്യാനുസരണം നൽകുന്നതാണ്.ബെംഗളൂരു ഭദ്രാസനത്തില് ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെശിനുകൾ ആവിശ്യം ഉള്ളവർ ഫാ. അനീഷ് വർഗീസിനെ 8747981042 ‘ൽ ബന്ധപ്പെടേണ്ടതാണ്.