നിയുക്ത മന്ത്രി വീണാ ജോർജിനു ആശംസകള്‍

മെയ്‌ 20 ന് അധികാരമേൽക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിൽ ഓർത്തഡോൿസ്‌ സഭാംഗമായ വീണാ ജോർജ് ആരോഗ്യ മന്ത്രിയാകും. ആറന്മുള എം. എൽ. എ ആണ്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയാണ്. ഓർത്തഡോൿസ്‌ സഭ മുൻ സെക്രട്ടറി ജോർജ് ജോസഫ് ഭർത്താവ് ആണ്. സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ ഫാ. വി. ജി ജോസഫ് അങ്ങാടിയ്ക്കലിന്റെ മരുമകൾ ആണ്. നിയുക്ത മന്ത്രി വീണ ജോര്‍ജ്ജിന് MOC TV യുടെ ആശംസകള്‍ അറിയിക്കുന്നതായി മാനേജിങ് എഡിറ്റര്‍ ശ്രീ കുര്യന്‍ പ്രക്കാനവും , എഡിറ്റര്‍ ശ്രീ സുനില്‍ കരിപ്പുഴയും മറ്റു മലങ്കര ഓര്‍ത്തോഡോക്സ് ചര്‍ച്ച് ടി വി യുടെ എല്ലാ ടീം അംഗങ്ങളും അറിയിച്ചു.

വീണാ ജോർജിന് ആശംസ നേർന്നു പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: നിയുക്ത മന്ത്രി ശ്രീമതി വീണാ ജോർജിന് ആശംസ നേർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ശ്രീമതി വീണാ ജോർജിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥകൾക്കും അനുസൃതമായി മികച്ച ഭരണം കാഴ്ചവയ്ക്കുവാൻ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മുള്ളിംഗാര്‍ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിൽ 42 ആം ഇടവകയായി അയർലണ്ടിൽ മിഡ്‌ ലാൻഡ്സിൽ മുള്ളിംഗാര്‍ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുവദിച്ചു. അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം റവ. ഫാ. നൈനാൻ കുറിയാക്കോസ് പുളിയായിൽ വികാരിയായി ചുമതലയേറ്റു. 2013 മുതൽ ചെറിയൊരു പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച ഇൗ ഇടവകയിൽ വെസ്റ്റ് മീത്ത്, കാവൻ, ഒഫാലി എന്നീ കൗണ്ടികളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും ഉള്ള വിശ്വാസികൾ ആണ് അംഗങ്ങൾ ആയിട്ടുള്ളുത്. മലങ്കര സഭയുടെ സഹോദരീ സഭയായ കത്തോലിക്കാ സഭയുടെ മുള്ളിംഗാറിലെ സെന്റ് പോൾസ് പള്ളിയാണ് ആരാധനയ്ക്ക് ആയി ലഭിച്ചിരിക്കുന്നത്. എല്ലാ മാസത്തിലും രണ്ടും, നാലും ശനിയാഴ്ചകളിൽ രാവിലെ 9 മണിയ്ക്ക് വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നു. ഇടവകയുടെ പ്രഥമ വിശുദ്ധ കുർബാന…

മെത്രാൻ സ്ഥാനഭിഷേകത്തിന്റെ 11 വർഷങ്ങൾ

മെത്രാൻ സ്ഥാനഭിഷേകത്തിന്റെ 11 വർഷങ്ങൾ പൂർത്തീകരിക്കുന്ന അഭി. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്ത, അഭി യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, അഭി. യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, അഭി.ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, അഭി.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, അഭി.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ, അഭി ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർക്ക് പ്രാർത്ഥനാശംസകൾ…

പൗരോഹിത്യ പദവിയിൽ മുപ്പതു വർഷം

പൗരോഹിത്യ പദവിയിൽ മുപ്പതു വർഷം പിന്നിടുന്ന അമേരിക്കൻ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് ഞങ്ങളുടെ പ്രാര്ഥനാപൂർവ്വമായ ആശംസകൾ.

Silvanos Ramban passed away

Very Rev. Silvanos Ramban (Member of St. Pauls Ashram, Puthuppady) passed away. പത്തനംതിട്ട തുമ്പമൺ ഭദ്രാസനത്തിലെ ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി ഇടവക അംഗമാണ്. മിഷൻ വയലിലെ വിനീത ദാസൻ പുതുപ്പാടി ആശ്രമ സുപ്പീരിയറും ചന്ദനപ്പള്ളി സ്വദേശിയുമായ വന്ദ്യ . സിൽവാനിയോസ് റമ്പാൻ (60 )സുവിശേഷ ദൗത്യവുമായി ഇന്ത്യൻ ഗ്രാമങ്ങളിലെ സജ്ജീവ സാന്നിധ്യമായിരുന്നു. ദൈവകൃപയും സ്നേഹത്തിന്റെ ആത്മാവും കാരുണ്യ സ്പർശവും പകർന്ന ആ ജീവിതം ആത്മ പരിത്യാഗത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെതുമാണ്. മതേതര കാഴ്ചപ്പാടും അപരനെ ഹൃദയത്തോട് ചേർക്കുവാനുമുള്ള വിശാല ദർശനവും ദൈവ സ്നേഹവുമാണ് ആ ജീവിതത്തിന്റെ പ്രത്യേകത. ഇറ്റാർസി , യാച്ചാരം, പൂന, കോട്ടയം എന്നിവിടങ്ങളിലായി മിഷൻ രംഗത്ത് മൂന്നു പതിറ്റാണ്ടിലധികം നടത്തിയ കഠിനാദ്ധ്വാനവും ആത്മ ത്യാഗവും അവിസ്മരണീയമാണ്.മികച്ച സംഘാടകനും കാര്യദർശിയുമായ സിൽവാനിയോസ് റമ്പാൻ സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. ധീരമായ…