Nurse of the Year 2021

കൂരോപ്പട സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ശ്രീ. അജോ കുര്യൻ ലോക നഴ്സസ് ദിനത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്ന ‘Nurse of the Year 2021’ അവാർഡിന് അർഹനായി.കിഴക്കേപുതുപ്പറമ്പിൽ ശ്രീ.ഇ.കെ.കുര്യന്റെ പുത്രനാണ്.

സംയുക്ത ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ചു

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിലെ സീയോന്‍ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പൗലോസ് മാര്‍ സേവേറിയോസ് , യൂഹാനോന്‍ മാര്‍ സേവേറിയോസ് , യാക്കോബ് മാര്‍ പോളികാര്‍പ്പോസ് പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇന്നും, നാളെയും (ശനി, ഞായര്‍ )15,16 നടക്കുന്ന പെരുന്നാളില്‍ അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കുന്നു