പരിശുദ്ധ ബാവാ മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിന്റെ 36 -ാം വര്‍ഷത്തിലേക്ക്

മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിന്റെ 36 -ാം വര്‍ഷത്തിലേക്ക് (മെയ് 15) പ്രവേശിക്കുന്ന മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് പ്രാര്‍ത്ഥനാശംസകള്‍…

കാത്തിരുപ്പുകാല ധ്യാനത്തിന് തുടക്കം കുറിച്ച് പരുമല സെമിനാരി

പെന്തിക്കോസ്തി പെരുനാള്‍ വരെയുള്ള പത്തുദിവസംസഭ ആകമാനം നടത്തുന്ന കാത്തിരുപ്പുകാല ധ്യാനത്തിന് തുടക്കം കുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ധ്യാനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാര്‍ പങ്കുചേര്‍ന്നു. അഭി.ഡോ.തോമസ് മാര്‍ അത്താനാസിയോസ്, അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നി മെത്രാപ്പോലീത്തമാർ സംബന്ധിച്ചു

കരുതലായി…… കൂടെയുണ്ട് കൊല്ലം മെത്രാസന യുവജനപ്രസ്ഥാനം

കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗികൾക് അടിയന്തര ഭക്ഷ്യ കിറ്റ്, മരുന്ന് എന്നിവ മെത്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ ജോസഫ് കെ ജോണ് ജനറൽ സെക്രട്ടറി ബഹനാൻ കൊരുത് എന്നിവർ വിവിധ വാർഡുകളിലെ ജന പ്രതിനിധികൾ വഴി വിതരണം ചെയ്യുന്നു..

മാമലശ്ശേരി പള്ളിയിലെ പ്രധാന പെരുന്നാൾ

മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോൿസ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ 2021 മെയ് 14,15 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പള്ളിയിൽ നടത്തപ്പെടുന്നു പ്രോഗ്രാംമെയ്‌ 146am – പ്രഭാത നമസ്കാരം 6.30 Am- വി. കുർബാന 7.30 Am- പെരുന്നാൾ കൊടി ഉയർത്തൽFr. ജോർജ് ജേക്കബ് വേമ്പനാട്ട് (വികാരി ) 7 PM- സന്ധ്യാനമസ്കാരം 8PM- ചാപ്പലുകൾ ധൂപപ്രാർത്ഥന 8.30 PM- ആശിർവാദം മെയ്‌ 15 6AM- പ്രഭാത നമസ്കാരം 7AM- വി. കുർബാനFr. ജോൺസ് എബ്രഹാം കോനാട്ട് 8.15AM- ആശിർവാദം 9AM- കൊടിയിറക്കൽ.