ഷിനു ഷിബു നിര്യാതനായി

കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ ശുശ്രുഷക സംഘം മുൻ മീഡിയ കോർഡിനേറ്റർ ആയിരുന്ന ഷിനു ഷിബു ( 19 yrs ) നിര്യാതനായി പിന്നീട് പുനലൂർ പേപ്പർമിൽ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തപ്പെടും.

ഓർമ്മപെരുനാളിനു കൊടിയേറി

കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ 1686-88 കാലഘട്ടത്തിൽ മലങ്കര സഭയെ നയിച്ച മലങ്കര മെത്രാപ്പോലീത്തയും മാർ തോമാ ശ്ളീഹായുടെ സിംഹാസനാരൂഢനും ആയ മൂന്നാം മാർത്തോമാ ബാവായുടെ 333 ആം ഓർമ്മപെരുനാളിനു ഇടവക വികാരി റവ. ഫാ. ഡോ. തമ്പി വർഗീസ് പെരുന്നാൾ കൊടിയേറ്റി തുടക്കം കുറിച്ചു ഇടവക സഹ വികാരിമാരായ റവ. ഫാ. റ്റിജോ തമ്പി, റവ. ഫാ. ജുബിൻ രാജ് എന്നിവർ സഹ കാർമികത്വം വഹിച്ചു. ഡീക്കൻ ജെറിൻ ജോൺസൻ, ഇടവക ട്രെസ്റ്റി ജി. തോമസ്, സെക്രട്ടറി സാബു പാപ്പച്ചൻ ഇടവക. മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം

ഓ.വി.ബി.എസിന്റെ ഉദ്ഘാടനം

അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഓ.വി.ബി.എസിന്റെ ഉദ്ഘാടനം ബഹു. ഫിലിപ്പോസ് തരകന്‍ കോര്‍എപ്പിസ്കോപ്പാ നിര്‍വ്വഹിച്ചു. ബഹു. തോമസ് ജോണ്‍സണ്‍ കോര്‍എപ്പിസ്കോപ്പാ, വികാരി ഫാ. ഷൈജു കുര്യന്‍, ഹെഡ്മിസ്ട്രസ് ശ്രീമതി സാലി തോമസ് , ഇടവക ട്രസ്റ്റി ജോര്‍ജ്ജ് തോമസ് , സെക്രട്ടറി വി.പി. മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു..

ലൗലി ഹോം: കട്ടിള വെപ്പ് ചടങ്ങ്

ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ലൗലി ഹോം…. കട്ടിള വെപ്പ് ചടങ്ങ് നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി