മലങ്കര ഓർത്തഡോൿസ് സഭയുടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന എം.ഓ.സി ടിവിയെ ഏറ്റവും അപ്ഡേറ്റഡ് ആയ വെബ്സൈറ്റായി പിന്തുണച്ച എല്ലാവർക്കും നന്ദി. ഞങ്ങളുടെ ടീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു വാർത്തകൾ നിങ്ങളിൽ എത്തിക്കുന്നു. കൂടുതൽ ആൾക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ഭാഗമായി ഞങ്ങളോട് സഹകരിച്ചു സജീവമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ താഴെകാണുന്ന ഇമെയിൽ അഡ്രസ്സിൽ വിശദവിവരങ്ങൾ എത്രയും വേഗം അയച്ചു തരിക. പേര്, സ്ഥലം, ഇടവക, ഇപ്പോഴത്തെ സ്ഥലം, ഫോട്ടോ, ടെലഫോൺ നമ്പർ, ഇമെയിൽ ഐഡി, വാട്സ് അപ്പ് നമ്പർ എന്നിവയാണ് വേണ്ടത്. വെബ്സൈറ്റ് നെ പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതാണ്. moctvmosc@gmail.com
Day: January 5, 2020
തുമ്പമൺ പള്ളി പെരുനാൾ കൊടിയേറ്റ് ഇന്ന്
ദേവാലയ കൂദാശയും ഇടവക പെരുന്നാളും
റാലിയും പൊതുസമ്മേളനവും മാറ്റിവച്ചു
2020 ജനുവരി മാസം 12-ാം തീയതി ഞായറാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിയും, പൊതുസമ്മേളനവും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അസാന്നിധ്യം കാരണം മാറ്റിവെച്ചതായി ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍ അറിയിച്ചു. പുതിയ തിയതിയും, മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
സൺഡേസ്കൂൾ പ്രവേശനോത്സവം
പാലക്കാട്: സെന്റ് മേരീസ് ഒാര്‍ത്തഡോക്സ് പളളിയില്‍ 2020 ലെ സൺഡേസ്കൂൾ ക്ലാസ്സ് ജനുവരി 5 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് 11.00 am ന് ആരംഭിക്കുന്നു. മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ മുന്‍ വൈദിക ട്രസ്റ്റിയും , കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലും സണ്‍ഡേ സ്കൂള്‍ മുന്‍ ഡയറക്റ്റര്‍ ജനറല്‍കൂടിയായ ഫാ. ഡോ. ഒ. തോമസ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും.
ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
മലങ്കരയുടെ വലിയബാവാ എന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ കുന്നംകുളം പാറയില്‍ സെന്റ് ജോരജ് ഓർത്തഡോക്സ് പള്ളിയില്‍ ആചരിച്ചു സന്ധ്യനമസ്കാരതിന്അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. വെരി. റെവ. ഫാ. ഐസക്ക് കോർ എപ്പിസ്കോപ്പ, വെരി. റെവ. ചെറിയാൻ കോർ എപ്പിസ്കോപ്പ, ഭദ്രാസനത്തിലെ വൈദികർ എന്നിവർ സഹകാർമികരായിരുന്നു.തുടർന്ന് പട്ടണം ചുറ്റി പ്രദക്ഷിണവും, ആശീർവാദവും ഉണ്ടായി. വിവിധ ദേശക്കാരുടെ മേളങ്ങളോടുകുടിയുള്ള പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു.വെള്ളിയാഴ്ച പ്രഭാത നമസ്കാരം, വി. മൂന്നിന്മേൽ കുർബാന, സ്നേഹവിരുന്ന്, വൈകിട്ട് സമാപന പ്രദക്ഷിണം, പൊതുസദ്യ എന്നിവയും നടന്നു.