2019 വർഷത്തെ സൺഡേ സ്കൂൾ പ്രതിഭകൾ

1. വാഗ്മീ തിലകം:മാത്യു പി. ഇടയിൽ, സെന്റ് ജോർജ്, തുമ്പമൺ ഏറം (മാത്തൂർ) 2. ഗാനസുഗന്ധി:മെറിൻ മാത്യു, സെന്റ് ജോൺസ് ചെമ്മന്തൂർ , കെട്ടാരക്കര -പുനലൂർ 3. വേദവചനഭുഷൻ:ക്രിസ്റ്റി സാറാ തോമസ്, മാർ ഗ്രീഗോറിയോസ്, തുമ്പമൺ &ദിയ എൽസ വർഗീസ്, സെന്റ് ജോർജ്, കുഴിമറ്റം, കോട്ടയം 4. വിജ്ഞാനി:ആരോൺ ജോൺ ഫിലിപ്പോസ്, മാർ ബർസൗമ, വാഴമുട്ടം ഈസ്റ്റ്, തുമ്പമൺ 5. പ്രവീൺ:അമൽ ടോം പോൾ, മാർ ഗ്രീഗോറിയോസ്, ഞാലിയാകുഴി , കോട്ടയം

മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്തികമാക്കണമെന്ന് പരിശുദ്ധ ബാവാ

കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭദ്രാസന ഓർത്തോഡോക്സ് കൺവെൻഷൻ പരിശുദ്ധ കാതോലിക്കാ ബാവാ വീഡിയോ കോണ്ഫറസിങ്ങിലുടെ ഉത്ഘാടനം ചെയ്തു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തന്റെ സന്ദേശത്തിൽ പറഞ്ഞു.അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി കൺവൻഷൻ ഗ്രൗണ്ടിൽ കാതോലിക്കേറ്റ് പതാക ഉയർത്തി. കുന്നംകുളം ഭദ്രാസന യുവജന പ്രസ്ഥാനം നടത്തുന്ന പുസ്‌തകസ്റ്റാൾ അഭി.തിരുമേനി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്നകൺവൻഷനിൽ 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഫാ.ജോൺ ഐസക് സ്വാഗതം ആശംസിച്ചു.. അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി അനുഗ്രഹ സന്ദേശം നൽകി. പഴഞ്ഞി സ്വദേശിയായ ഭിന്നശേഷിയുള്ള പത്താം ക്ലാസ്സ് വിദ്യാർത്ഥികൂടിയായ സിബിനെ തിരുമേനി കൺവൻഷൻ വേദിയിൽ വെച്ച് അനുഗ്രഹിച്ചാശിർവദിച്ചു. പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രസക്തി സിബിൻ നിർമ്മിക്കുന്ന കടലാസ് പേനകളിലൂടെ തിരുമേനി ബോധിപ്പിച്ചു. തിരുവചന ശുശ്രൂഷ ഫാ.ഡോ.സജി അമയിൽ…

പത്രോസ് മാർ ഒസ്താത്തിയോസ് ശ്രാദ്ധപ്പെരുനാൾ

കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന സ്ലീബാദാസസമൂഹ സ്ഥാപകനും മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായുമായ ഭാഗ്യസ്മാരണാര്ഹനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 52 -മത് ശ്രാദ്ധപ്പെരുനാളിനു അങ്കമാലി ഭദ്രാസനാധിപൻ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു. റെവ . ശെമവൂൻ റമ്പാൻ , ഫാ. കെ റ്റി ഏലിയാസ് , ഫാ . സോമു കെ ശാമുവേൽ തുടങ്ങിയവർ സമീപം 

ഫാ.റ്റിബിൻ ജോൺ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അസി. വികാരി

പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്റെ അസിസ്റ്റന്റ് വികാരിയായി ഫാ.റ്റിബിൻ ജോണിനെ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത നിയമിച്ചു. കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് മഹാ ഇടവക അംഗമാണ്.

ജൂബിലി ആൽബം പ്രകാശനം ചെയ്തു

Little Lights ബാനറില്‍ കോന്നി മുളന്തറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ ദേവാലയ ശതവർഷ ജൂബിലിയുടെ ഭാഗമായി അണിയിച്ചൊരുക്കിയ ജൂബിലി ആൽബം യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപോലിത്ത പ്രകാശനം ചെയ്തു

അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ താഴെയുള്ള അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം വികാരി Fr. ജോൺസൺ പുററാനിൽ ജില്ലാ കോടതിയിൽ നിന്നും ഏറ്റുവാങ്ങി.

മെറിൻ മാത്യു “ഗാനസുഗന്ധി 2019”

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ‘ഗാനസുഗന്ധി 2019’ ആയി തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീത ഗായിക കുമാരി മെറിൻ മാത്യു . പുനലൂർ കരവാളൂർ ചെമ്പിൽ വീട്ടിൽ ജോർജ് മാത്യുവിന്റേയും മിനി ജോർജി ന്റെയും രണ്ടാമത്തെ മകളാണ്. മീര മാത്യു  സഹോദരിയാണ്.അഞ്ചൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തോഡോക്സ് ഇടവകാംഗവുമാണ് മെറിൻ മാത്യു