യുവജന പ്രസ്ഥാനം ദുരിതാശ്വാസ കിറ്റ് വിതരണം

നിരണം പള്ളി യുവജനപ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റും നിരണം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിച്ചപ്പോൾ. നിരണം പള്ളി വികാരി വർഗീസ് മാത്യു അച്ഛൻ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര വൈസ് പ്രസിഡന്റ് വർഗീസ് റ്റി വർഗീസ് അച്ഛൻ കേന്ദ്ര ജനറൽ സെക്രട്ടറി അജി അച്ഛൻ കേന്ദ്ര ട്രഷറാർ ജോജി പി തോമസ് എന്നിവർ സമീപം

ഫാ. സിബി തോമസ് മലബാർ ഭദ്രാസന അരമന മാനേജർ

മലബാർ ഭദ്രാസന അരമന മാനേജരായി അഭി: Dr മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ കൽപ്പന പ്രകാരം 1/9/2019 മുതൽ ഫാ. സിബി തോമസ് (പുതുപ്പാടി ആശ്രമ അംഗം, ഓഞ്ഞിൽ St. Johns Orthodox ഇടവക അംഗം) നിയമിതനായിരിക്കുന്നു.

റെജി സാമിന്‌ ഡിപ്ലോമ ബിരുദം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ രണ്ടാമത്തെ പഠിത്ത വീടായ നാഗ്പ്പൂർ സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സത്യജ്യോതി എന്ന ദൈവ ശാസ്ത്ര പഠനത്തിൽ ഡിപ്ലോമ ബിരുദം കരസ്ഥമാക്കിയ MOC ദോഹ ഇടവകാംഗവും ഇടവകയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ആയ റെജി സാമിന് പരിശുദ്ധ കാതോലിക്കാബാവ സർട്ടിഫിക്കറ്റ് നൽകി.